Jan 15, 2010

ദൈവത്തിന്റെ പങ്ക്‌

അമ്പലം പള്ളി കുരിശ്ശടി ഇവയിലൂടെ വിവരമില്ലാത്ത മനുഷ്യനെ വഞ്ചിച്ച്‌ പണം സമ്പാദിച്ച്‌ കാമകേളികളും സകലമാന വൃത്തികേടുകളും നടത്തിയിരുന്ന മൂന്ന്‌ പുരോഹിതര്‍ ഒരുമിച്ച്‌ കൂടി.. ഇവര്‍ ഒരോരുത്തരും താന്‍ ബുദ്ധിമാനാണെന്ന്‌ അഹങ്കരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ദൈവത്തിനെ പറ്റിക്കുന്ന കാര്യത്തില്‍ ആരാണ്‌ മുന്നിലെന്ന ഇവര്‍ക്കറിയില്ലായിരുന്നു. ഇതറിയുന്നതിന്വേണ്ടി ഇവര്‍ പരസ്‌പരം ഒരു ചോദ്യം ചോദിച്ചു.

ഈ പള്ളികളുടേയും കുരിശ്ശടികളുടേയും അമ്പലങ്ങളുടേയും മറവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കോടിക്കണക്കിന്‌ രൂപയില്‍ കുറച്ചെങ്കിലും ദൈവത്തിന്‌ കൊടുക്കുമോ ? കൊടുക്കുമെങ്കില്‍ അതെങ്ങനെ ? നേരിട്ടോ, ചെക്കായിട്ടോ, കൊറിയറായിട്ടോ ? എങ്ങനെയാണ്‌ അത്‌ കൊടുക്കുക.

അപ്പോള്‍ അമ്പലവിശ്വാസി പറഞ്ഞു........ഞങ്ങള്‍ക്ക്‌ അതിന്‌ അതിന്റേതയ മാര്‍ഗ്ഗമുണ്ട്‌. ഞങ്ങള്‍ ക്ഷേത്രത്തിന്‌ മുന്നില്‍ ഒരു വര വരക്കും എന്നിട്ട്‌ വിശ്വാസികള്‍ തരുന്ന പൈസ വരക്ക്‌ മുകളിലേക്ക്‌ ഇടും വരക്ക്‌ അപ്പുറം വീഴുന്നതെല്ലാം ദൈവമെടുക്കും ഇപ്പുറം വീഴുന്നതെല്ലാം ഞങ്ങളെടുക്കും

അപ്പോള്‍ കുരിശ്ശടീടെ പുരോഹിതന്‍ പറഞ്ഞു ഞങ്ങള്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട സങ്കേതങ്ങളാണ്‌ ഉപയോഗിക്കുന്നത്‌, ഞങ്ങള്‍ പരമ്പരാഗതമായി ബുദ്ധിമാന്‍മാരും ആണെല്ലോ? ഞങ്ങളൊരു കലമെടുക്കും അതിന്‌ ശേഷം അതിനടിയില്‍ ഒരു ചെറുദ്വാരം ഉണ്ടാക്കും പിന്നീട്‌ പണമെല്ലാം കലത്തിലക്കി കുലുക്കും. ദ്വാരത്തിലൂടെ പുറത്ത്‌ വീഴുന്നതെല്ലാം ദൈവം തമ്പുരാനെടുക്കും. ബാക്കി ഞങ്ങളെടുക്കും.

അപ്പോള്‍ പള്ളീലെ ഉസ്‌താദ്‌ പറഞ്ഞു, ഞമ്മക്ക്‌ നിങ്ങളേക്കാള്‍ വിവരം ഉണ്ടെന്ന്‌ നിങ്ങള്‌ മനസ്സിലാക്കീന്‍. ഞമ്മടെ വഴി വളരെ എളുപ്പമുള്ളതാണ്‌. ഞമ്മക്ക്‌ കിട്ടുന്ന എല്ലാകാശും ഞമ്മള്‌ മേലോട്ടെറിയും പടച്ചോന്‍ ആവിശ്യമള്ളത്‌ അതില്‍ നിന്ന്‌ പിടിച്ചെടുക്കും ബാക്കി ഞമ്മളെടുക്കും. ഞമ്മടെ ഒരു പുത്തി..........

സമ്പാതക കുഞ്ഞിപ്പെണ്ണ്‌.

1 comment:

Martin Tom said...

Nalla wit!!!!!!!