Jan 1, 2010

സ്‌ത്രീ - ഭാഗം -1

എണ്‍പത്‌ ശതമാനം വരുന്ന സ്‌ത്രീകളും പ്രത്യേകിച്ച്‌ കേരളീയ സാഹചര്യത്തില്‍ വളര്‍ന്നു വരുന്ന സ്‌ത്രീകള്‍ മാറ്റപ്പെടാത്തത്‌ എന്തുകൊണ്ട്‌ ? ( മാറിയിട്ടും ഒരു കാര്യവും സാധിക്കാനില്ല.)

1. വിശ്വാസം : കേട്ടുകേള്‍വികളില്‍, ജാതകം, ജ്യോത്സ്യം തുടങ്ങിയവയില്‍ വിശ്വാസം. ശാസ്‌ത്രീയമായി ചിന്തിക്കാന്‍ കഴിയില്ല. മരിക്കുന്നതു വരെ മതബോധത്തിന്റെ അടിമ. എല്ലാത്തരം അന്ധവിശ്വാസങ്ങളുടേയും വിളനിലം.

2. വിദ്യഭ്യാസം : മാതാപിതാക്കളുടെ നിര്‍ദ്ദേശപ്രകാരം മാത്രം. കാണാപ്പാഠം പഠിക്കാനുള്ള ശേഷി.

3. വായന : പാഠ്യ വിഷയങ്ങള്‍ക്കപ്പുറം വായന ഇഷ്ടപ്പെടുന്നവര്‍ വിരളം.

4. വിനോദം : കുട്ടിക്കാലത്ത്‌ പാടാനും വരയ്‌ക്കാനും മറ്റ്‌ കലകളിലും താത്‌പര്യവും കഴിവും, വിവാഹ ശേഷം TV പരിപാടികള്‍ ക്ഷേത്ര ദര്‍ശനം.

5. വിവാഹം : അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ചിന്തിക്കാനുള്ള ബൗദ്ധിക വളര്‍ച്ച ഇല്ലാത്തതിനാല്‍ മാതാപിതാക്കളുടെ ഇഷ്ടപ്രകാരം മാത്രം (ഒളിച്ചോട്ടങ്ങളും ഈ ഗണത്തില്‍പ്പെടും)

6. സെക്‌സ്‌ : രഹസ്യമായിരിക്കാന്‍ ഇഷ്ടപ്പെടുന്നു. എല്ലാ ലൈംഗീക പീഠനങ്ങളില്‍ അറിഞ്ഞോ അറിയാതയൊ ഭാഗമാണ്‌.

7. സ്‌നേഹം : സ്വാര്‍ത്ഥത എന്നുവേണം പറയാന്‍ സ്വന്തം കുഞ്ഞിനോടും കുടുംബത്തോടും മാത്രം..

8. സാമൂഹിക ബന്ധം : സ്വന്തം ചുറ്റുപാടുകളില്‍ ഒതുങ്ങുന്നതല്ലാത്ത ഒരു ബന്ധത്തിലും താല്‌പര്യമില്ല. (രഹസ്യമാണെങ്കില്‍ ആദ്യം ചില മാനദണ്ഡങ്ങള്‍ക്ക്‌ വിധേയം )
തുടരും...........

25 comments:

=:NASEEHTAS:= said...
This comment has been removed by the author.
=:NASEEHTAS:= said...

ഒറ്റവാക്കിലുത്തരം : പുരുഷാധിപത്യ സമൂഹം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ.

മനുഷ്യനെന്ന ആത്മാഭിമാന ബോധം ഇല്ലാത്ത ആധിപത്യസമൂഹം അന്യനിലും അങ്ങിനെയൊന്ന്‌ ഉണരാന്‍ അനുവദിക്കില്ല. ആര്‍ജ്ജിക്കേണ്ടത്‌ മനുഷ്യനെന്ന ആത്മാഭിമാനബോധത്തെ, നിഷേധിക്കേണ്ടത്‌ അധികാരത്തിന്റെ എല്ലാ രൂപങ്ങളേയും. അതിന്റെ ഭാഗമായി മാത്രമേ സ്‌ത്രീ ധാരണകള്‍ തിരുത്തപ്പെടൂ.

കാലത്തിന്റെ കുത്തിയൊഴുക്കില്‍ ഒരു പക്ഷേ, നീതിബോധത്തെ അടിസ്ഥാനമാക്കാതെ തല്‍ക്കാലം വെറും അരാചകത്വം മാത്രം നേടിയെടുത്തേക്കാം.

പൊതുസമൂഹ ബോധത്തിന്‌ അടിസ്ഥാനപരമായ മാറ്റം വരാതെ, ഏതെങ്കിലും വ്യക്തികളുടെ താല്‍ക്കാലികമായ എടുത്തുചാട്ടങ്ങള്‍ ഗുണകരമാവുമെന്നും കരുതുന്നില്ല.

കുഞ്ഞിപ്പെണ്ണ്‌, സ്‌ത്രീ

Kunjipenne - കുഞ്ഞിപെണ്ണ് said...

ശ്രീ Naseehtas,
മറുപടിക്ക്‌ നന്ദി,
ഒറ്റവാക്കിലുത്തരം മറ്റൊരാളന്റെ ധാരണയെ ശരിപ്പെടുത്തണമെന്നില്ല.
ഇത്തരം വിഷയങ്ങളില്‍ പ്രത്യേകിച്ചും.

പുരുഷാധിപത്യ സമൂഹം എന്നൊക്കെ ഒരു തരം പറച്ചിലല്ലെ?
ഏത്‌ മേഖലയിലെന്ന്‌ ചിന്തിക്കൂ...പ്രത്യേകിച്ച്‌ ഒരു മേഖലയിലും പുരുഷന്‌ ആധിപത്യം ഇല്ലന്ന്‌ ബോധ്യമാകും. (ബുദ്ധന്‍, ക്രിസ്‌തു, നബി, ശ്രീനാരായണ ഗുരു, ഓഷോ തുടങ്ങിയവര്‍ക്ക്‌ പകരം സ്‌ത്രീകളില്ല. ഉണ്ടാകില്ല)

ഇനി അടുത്തകാര്യം ആത്മാഭിമാനബോധം ആത്മാവിന്റെ അഭിമാന ബോധം എന്നാണൊ അര്‍ത്ഥം? എന്താ ആത്മാവ്‌ ? ആത്മാവിന്‌ അഭിമാന ബോധം ഉണ്ടായിട്ട്‌ എന്താ കാര്യം.?

എനിക്ക്‌ തോന്നുന്നത്‌ നിലനില്‍പ്പിന്‌ വേണ്ടിയുള്ള പോരാട്ടമാകും മനുഷ്യസമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അവിടെ താങ്കള്‍ പറയും പോലെ പച്ച മനുഷ്യര്‍ അധികാരത്തിന്റെ എല്ലാരൂപങ്ങളേയും തകര്‍ത്തെറിയേണ്ടതുണ്ട്‌. പ്രത്യേകിച്ച്‌ സ്‌ത്രീ. അതിന്‌ അവളുടെ ഇപ്പോഴത്തെ ബൗദ്ധിക വളര്‍ച്ച പോര.

അരാചകത്വം, പണക്കൊഴുപ്പിന്റേയും അധികാരത്തിന്റേയും സൃഷ്ടിയാണ്‌. അതിനെ മറികടക്കാന്‍ നീതിബോധത്തിനുപരി സംഘടിത ശക്തികള്‍, പ്രത്യേകിച്ച്‌ സമൂഹത്തിലെ അമ്മയുടെ ഭാര്യയുടെ സഹോദരിയുടെ നന്മയുടെ തിന്മയുടെ കലര്‍പ്പില്ലാത്ത, ഈ കാര്യങ്ങളില്‍ ബൗദ്ധിക വളര്‍ച്ചയുള്ള സ്‌ത്രീകളുടെ കൂട്ടായ്‌മക്കേ കഴിയൂ. നിലവിലെ പെണ്ണുങ്ങള്‍ക്ക്‌ അതിന്‌ കഴിയില്ല.

അടിസ്ഥാന മാറ്റം എങ്ങനെ എവിടെ തുടങ്ങണമെന്ന്‌ കൂടി ചിന്തിക്കുവാന്‍ അപേക്ഷ വ്യക്തിയുടെ മാറ്റം നമുക്കെപ്പോഴും എടുത്തുചാട്ടമാണല്ലൊ അല്ലെ?

=:NASEEHTAS:= said...
This comment has been removed by the author.
=:NASEEHTAS:= said...
This comment has been removed by the author.
=:NASEEHTAS:= said...

"പ്രത്യേകിച്ച്‌ ഒരു മേഖലയിലും പുരുഷന്‌ ആധിപത്യം ഇല്ലന്ന്‌ ബോധ്യമാകും. (ബുദ്ധന്‍, ക്രിസ്‌തു, നബി, ശ്രീനാരായണ ഗുരു, ഓഷോ തുടങ്ങിയവര്‍ക്ക്‌ പകരം സ്‌ത്രീകളില്ല. ഉണ്ടാകില്ല)"

ഇതു മനസ്സിലായില്ല. എല്ലാവരും പുരുഷരായി പോയി എന്നതാണ്‌ പരാതിക്കടിസ്ഥാനമെങ്കില്‍, ആ മേഘലയിലുള്ളവരെ പലരേയും എന്തുകൊണ്ടു മറന്നുപോയി ? റാബിയ, തേരേസ, മീര, ഗാര്‍ഗ്ഗി..... അങ്ങിനെയെത്ര പേര്‍....

ആത്മാഭിമാനം എന്നതിനെ തെറ്റായി വായിച്ചു. മനുഷ്യനെന്ന പൂര്‍ണ്ണതയെ, മനുഷ്യത്വത്തില്‍ അഭിമാനം കൊള്ളുകയെന്നാണ്‌ ഞാനര്‍ത്ഥമാക്കിയത്‌.

വ്യക്തിയുടെ മാറ്റം എടുത്തുചാട്ടമല്ല. സമൂഹധാരണകളെ തിരുത്താനും, മറിച്ചൊന്നു ബോദ്ധ്യപ്പെടുത്താനും പരാജയപ്പെട്ട്‌, സ്വയം ബലൂണുപോലെ വികസിച്ച്‌ പൊട്ടിത്തെറിച്ചു പോയ പലരും നമുക്കു ചുറ്റുപാടും ഉണ്ടായിരുന്നു. അങ്ങിനെയായിക്കൂടെന്ന നിലവിളി മാത്രമത്‌.

നാം ഇപ്പോഴും മരിച്ച പുലികളയാ പ്രസ്ഥാനങ്ങളേയും, പ്രത്യയശാസ്‌ത്രങ്ങളേയും ദര്‍ശനങ്ങളേയും തലയില്‍ പേറുന്നവരാണ്‌. എന്നിട്ട്‌ അലമുറയിട്ടു കരയുന്നു, പുലി പിടച്ചേ പുലി പിടിച്ചേ എന്ന്‌്‌..... ചത്ത പുലിയേ വിട്ടേക്കുക. നല്ലതെന്നു തോന്നുന്നതിനെ ഏതു കൂപ്പതൊട്ടിയില്‍ നി്‌ന്നും വീണ്ടെടുക്കാം, തിന്മയായി അനുഭവപ്പെട്ടതിനെ ഏതു മാണിക്യകൂടാരങ്ങില്‍ നിന്നും വലിച്ചെറിയുക

എനിക്കു തോന്നുന്നു, മാറ്റത്തിനുള്ള തുടക്കം പാരസ്‌പര്യത്തിന്‌ ഊന്നല്‍ നല്‍കികൊണ്ടുള്ളതാവും. അതിന്‌ വല്ലാതെ ത്യാഗം ചെയ്യേണ്ടതുണ്ട്‌. പിന്നെ ദര്‍ശനങ്ങളുടെ പുനര്‍വായന, മൂല്യങ്ങളുടെ പുനര്‍നിര്‍മ്മിതി. ഏറ്റവും പ്രധാനമായി നന്മക്കുവേണ്ടി സ്വയം വിചാരണ ചെയ്യാനുള്ള തന്റേടം....

നന്ദന said...

നന്നായിരിക്കുന്നു ഒരു സ്വയം വിലയിരുത്തൽ ഇഷ്ടപ്പെട്ടു.
പുരുഷൻ ബുദ്ദികൊണ്ട് കാര്യങൽ നെടുന്നു
സ്ത്രീ സൌന്ദ്ര്യര്യം കൊണ്ട് നെടാൻ ശ്രമിക്കുന്നു.
ബുദ്ദി ഉപയൊഗിച് സമൂഹത്തിൽ ഇടപെടുന്ന സ്ത്രീകൽ വിജയിക്കുന്നു.
നവവത്സരാശംസകള്‍ !!!
2010 ഏവര്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞതാകട്ടെ

Umesh Pilicode said...

:-)

ഷൈജൻ കാക്കര said...

നന്ദന പറഞ്ഞതാണ്‌ കൂടുതൽ ശരി..

"ബുദ്ദി ഉപയൊഗിച് സമൂഹത്തിൽ ഇടപെടുന്ന സ്ത്രീകൽ വിജയിക്കുന്നു."

പിന്നെ പുരുഷനും സ്ത്രീയും, ഒരേ ട്രാക്കിൽ ഓടേണ്ടവരല്ല!

എല്‍.റ്റി. മറാട്ട് said...

കണ്ടെത്തലുകള്‍ കുറിക്ക് കൊള്ളുന്നതു തന്നെ..
ആശംസകള്‍

നിസ്സഹായന്‍ said...

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ഉണ്ടാകുമ്പോള്‍, പുരുഷനോടുള്ള സാമ്പത്തികാശ്രിതത്വം അവസാനിക്കുമ്പോള്‍ മാത്രമേ സ്വതന്ത്ര ചിന്താഗതി വ്യാപകമായി ഉണരുകയുള്ളു എന്നു തോന്നുന്നു.

mini//മിനി said...

ആ പറഞ്ഞ കൂട്ടത്തിലൊന്നും ഞാനില്ല. അപ്പോൾ എനിക്ക് ഒരു സംശയം ഞാൻ പെണ്ണ് തന്നെയാണോ? ഈ കമ്പ്യൂട്ടറിൽ ചെയ്യുന്നത് പോലും എന്റെ സ്വന്തം താല്പര്യമാണ്.

Mayilpeeli said...

പുരുഷനും സ്ത്രീയും സമൂഹത്തിന്ടെ ഭാഗമാണ്. ഒരാള്‍ക്ക്‌ മറ്റൊരാള്‍ പലപ്പോഴും തണലാകുന്നു പരസ്പരം അപകീര്തിപ്പെടുതുന്നത് രണ്ടുപേര്‍ക്കും ഭൂഷണമല്ല. അത് വെള്ളത്തില്‍ വരയ്ക്കാന്‍ ശ്രേമിക്കുന്നത് പോലെ ആണ്.

വരവൂരാൻ said...

??? നവവൽസരാശം സകളോടെ

ചാർ‌വാകൻ‌ said...

എനിക്കൊരു ശം ​ശയം ,എന്റെ വീട്ടുകാരിയെയെങ്ങാനും പരിചയപ്പെട്ടോ..?കൊല്ലക്കാരിയായതുകൊണ്ടു ചോദിച്ചതാ.

Kunjipenne - കുഞ്ഞിപെണ്ണ് said...

ഹരീഷ്‌ തൊടുപുഴ
കമന്റ്‌ ഡിലീറ്റിയതിന്റെ കാരണം മനസ്സിലായില്ല.
എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്‌ച പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം

Naseehtas മലയാളവും ഇംഗ്‌ളീഷും നല്ല പിടിയില്ലാത്തതുകൊണ്ട്‌ എങ്ങനെ ഉച്ചരിക്കണമെന്ന്‌ അറിയില്ല. ഒരു പോസ്‌റ്റിനെ ജീവന്‍ വയ്‌പ്പിക്കുവാന്‍ കഴിയുന്നത്‌ ചര്‍ച്ചകള്‍ക്കാണ്‌. താങ്കള്‍ക്കതിന്‌ കഴിയുന്നുണ്ട്‌. താങ്കളുടെ കമന്റ്‌ എന്റെ വീഷണങ്ങളുമായി ചേര്‍ന്നു പോകുന്നതായതുകൊണ്ടാണ്‌ മറുപടി മുറിഞ്ഞ്‌ പോയത്‌. നന്ദി.

നന്ദന ചേച്ചി,
സ്‌ത്രീ ബുദ്ധി ഉപയോഗിച്ച്‌ സമൂഹത്തില്‍ ഇടപെടുന്നതിന്‌ ഒരു ഉദാഹരണം?
കമന്റിന്‌ നന്ദി.

കാക്കര പുരുഷനും സ്‌ത്രീയും തീര്‍ച്ചയായും ഒരേട്രാക്കില്‍ ഓടേണ്ടവരാണ്‌. പക്ഷെ മുന്‍പും , പിറകുമല്ല.. നന്ദി.

മറാട്ട്‌ നന്ദി.

നിസ്സഹായന്‍ വീഴ്‌ചകള്‍ക്ക്‌ വീണ്ടും ക്ഷമചോദിക്കുന്നു.
നന്ദി.

മിനി..........
ഈ പറഞ്ഞതിലൊന്നും പെടില്ലെ എങ്കില്‍ എനിക്കും ഇങ്ങേരടെ കാര്യം സംശയമാണ്‌. നന്ദി.

മയില്‍പ്പീലി...
പരസ്‌പരം അപകീര്‍ത്തിപ്പെടുത്തുന്നത്‌ വെള്ളത്തില്‍ വരക്കുന്ന വര പോലെ എന്നല്ല വോണ്ടത്‌ കാരണം നടക്കാത്ത ഒരു കാര്യത്തെ സൂചിപ്പിക്കാനാണ്‌ ഇങ്ങനെ പറയുന്നത്‌ നന്ദി

വരവൂരാന്‍ ആശംസകള്‍.

ചാര്‍വ്വാകന്‍ മാഷെ,.....എനിക്ക്‌ ഭയങ്കര നെഞ്ച്‌ വേദന .......ആ ചേച്ച്യേ കണ്ട്‌ മാഷിവിടെ പറഞ്ഞകാര്യം പറയാതെ അത്‌ മാറില്ല........... നന്ദി.


എല്ലാവരോടും ഞാന്‍ വായിക്കുന്നപോസ്‌റ്റുകള്‍ എന്തെങ്കിലും കഴമ്പുള്ളതാണെങ്കില്‍ എഴുത്തുകാരെ ചൊടിപ്പിക്കുന്ന രീതിയില്‍ ഞാന്‍ പലപ്പോഴും കമന്റിയിട്ടുണ്ട്‌ പക്ഷെ അത്‌ ആരേയും വ്‌ക്തി പരമായി വേദനിപ്പിക്കുന്നതിനല്ല മറിച്ച്‌ പണയം വയ്‌ക്കപ്പെടുന്ന ബുദ്ധിയെ, അരിയാതെ പറയുന്ന അബദ്ധങ്ങളെ ഒക്കെ വിളിച്ചറിയിക്കാണ്‌. അതില്‍ എനിക്കും കാര്യമായ വീഴ്‌ചകള്‍ പറ്റിയിട്ടുണ്ട്‌്‌. അത്‌ മേലില്‍ സംഭവിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നതാണ്‌. ഒരു പക്ഷേ എന്റെ കമന്റുകള്‍ ഇനി പഴേത്‌ പോലെയാകില്ലങ്കിലും.. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

എറക്കാടൻ / Erakkadan said...

നല്ല ലേഖനം...

നന്ദന said...

അദ്യം എന്റെ മനസ്സിൽ വരുന്ന ഒരു സ്ത്രീ ഇന്ദിരാഗാന്ധീ
അങ്നെ ഒരുപാടുപേർ
ചന്ദ്രിക കുമാരതുങ്കെ
നിരുപമ റാവു
ഹിലാരി ക്ലിന്റൻ
.....അങിനെ ഒരുപാടുപേർ
ഇവരൊക്കെ ബുദ്ദി ഉപയൊഗിചു കാര്യം സാദിചവർ

Kunjipenne - കുഞ്ഞിപെണ്ണ് said...

പ്രീയപ്പെട്ട നന്ദന
ഇവരൊക്കെ ഞാന്‍ ലേഖനത്തില്‍ പറഞ്ഞ എണ്‍പത്‌ ശതമാനത്തില്‍ പ്പെടുന്നവരല്ല. താങ്കള്‍ പറഞ്ഞവരുടെ അത്രയും വേണ്ട ഒരു പത്ത്‌ ശതമാനം ബുദ്ധിയെങകിലും നമ്മുടെ പെണ്ണുങ്ങള്‍ ഉപയോഗിച്ചെങ്കില്‍ അല്ലെ ? നന്ദി നന്ദന.

Sukanya said...

മാറിയിട്ടും ഒരു കാര്യവും സാധിക്കാനില്ല. മാറേണ്ടവര...
"മാറിയിട്ടും ഒരു കാര്യവും സാധിക്കാനില്ല" മാറേണ്ടവര്‍ എന്തായാലും മാറും. ചില മാറ്റങ്ങള്‍ തടയപ്പെടുന്നും ഉണ്ട്. ഒരു ചെടിയുടെ വേരുകള്‍ അറുത്തു മാറ്റിയിട്ട് വളരുന്നില്ല എന്ന് പറയുന്ന പോലെ. അറുക്കുന്നത് പുരുഷന്‍ എന്ന് കരുതുന്നില്ല.

ഒരുതരം വൃത്തികെട്ട സ്വഭാവമുള്ള
ആളുകളെ കുറിച്ചാണ് എന്‍റെ പാവങ്ങള്‍ എന്നകവിതയില്‍ കുറിച്ചത്. പക്ഷെ അത് മനസ്സിലായില്ല? എന്തായാലും ഇതെഴുതിയ കുഞ്ഞിപ്പെണ്ണിനു മനസ്സിലാവേണ്ടതായിരുന്നു. :)

Kunjipenne - കുഞ്ഞിപെണ്ണ് said...

പ്രീയ സുകന്യ,
മനസ്സിലായില്ല പാവമായതുകൊണ്ടായിരിക്കും എന്നാണ്‌ ഞാനെഴുതിയത്‌.
താങ്കളുദ്ദേശിക്കുന്ന തരത്തിലുള്ള വൃത്തികെട്ട പാവമാസിരിക്കും ഞാന്‍ അതുകൊണ്ട്‌ നിങ്ങള്‍ പറയുന്നത്‌ എനിക്ക്‌ മനസ്സിലാകില്ല. എന്നാണ്‌ ഉദ്ദേശിച്ചത്‌ വല്ലതും മനസ്സിലായോ ആ................നന്ദി സുകന്യാ............

jayanEvoor said...

പറഞ്ഞതു ശരിയാണ്.
എൺപത് ശതമാനം എന്നത് ഒരു അതിശയോക്തിയേ അല്ല.
എന്തുകൊണ്ടിങ്ങനെ?
ഒരു പക്ഷേ ജീനുകൾ തന്നെയാവാം കാരണം.
XXഉം XYഉം തമ്മിലുള്ള വ്യത്യാസം...

the man to walk with said...

nireekshanagal
:)

poor-me/പാവം-ഞാന്‍ said...

Lesson-2 please.

Anonymous said...

njan mini chechiyude abhiprayathod yojikunnu