Jan 22, 2010

മൂന്നാം കണ്ണ്‌ ഭാഗം 4

വെള്ളം : നല്ലവളായ ഭാര്യക്ക്‌ ഭര്‍ത്താവിന്റെ തനിക്കൊണം മനസ്സിലാക്കാന്‍ സഹായിക്കുന്ന സാധനം

ലൈംഗീക വികാരം : നിറങ്ങള്‍ കൊണ്ട്‌ പേപ്പറില്‍ പ്രിന്റ്‌ ചെയ്‌ത നഗ്ന ചിത്രം കണ്ട്‌ ചിലര്‍ക്ക്‌ തോന്നുന്നത്‌.

മരണം : ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന അനുമാനങ്ങള്‍ മാത്രം.

മണിമാളിക : കാഴ്‌ചക്കാരനില്‍ അസൂയ ജനിപ്പിക്കാന്‍ മാത്രം കാശുള്ളവന്‍ കാണിക്കുന്ന തോന്നിവാസം.( ഭൂമിയോട്‌ കാണിക്കുന്ന ക്രൂരത)
പച്ചവെള്ളം : ആട്ടിയോടിക്കാന്‍ പാകത്തില്‍ ഭിക്ഷക്കാരന്‍ പണക്കാരനോട്‌ ചോദിക്കുന്ന സാധനം

ദീര്‍ഘവീക്ഷണം : ചിലപെണ്ണുങ്ങളെ കാണുമ്പോള്‍ ചില ആണുങ്ങള്‍ നടത്തുന്നത്‌.

വിധിയും കൈയ്യിലിരിപ്പും : സംഭവിച്ചതെല്ലാം നിന്റെ വിധി, സംഭവിക്കാനുള്ളതെല്ലാം നിന്റെ കൈയ്യിലിരിപ്പ്‌.

താലി : പെണ്ണിന്റെ യോനീരൂപം

കമന്റ്‌ : സ്വന്തം പൊങ്ങച്ചങ്ങള്‍ക്കും പൊട്ടത്തരങ്ങള്‍ക്കും നല്ല അഭിപ്രായങ്ങള്‍ ലഭിക്കാന്‍ ബൂലോഗത്തുള്ളവര്‍ മറ്റുള്ളവരുടെ സൃഷ്ടിയോട്‌ കാണിക്കുന്ന ക്രൂരത.

പോലീസ്‌ : ഉള്ളില്‍ എപ്പോഴും അധികാരത്തിന്റെ അഹങ്കാരം സൂക്ഷിക്കുന്ന ഭരണാധികാരികളുടെ വളര്‍ത്തുനായ്‌ക്കള്‍..

12 comments:

രഘുനാഥന്‍ said...

കമന്റ്‌ : സ്വന്തം പൊങ്ങച്ചങ്ങള്‍ക്കും പൊട്ടത്തരങ്ങള്‍ക്കും നല്ല അഭിപ്രായങ്ങള്‍ ലഭിക്കാന്‍ ബൂലോഗത്തുള്ളവര്‍ മറ്റുള്ളവരുടെ സൃഷ്ടിയോട്‌ കാണിക്കുന്ന ക്രൂരത.
(എങ്കില്‍ പിന്നെ ഈ ബ്ലോഗിന്റെ കമന്റു ഓപ്ഷന്‍ അങ്ങ് "ഡിസ് ഏബിള്‍" ചെയ്തു കൂടെ കുഞ്ഞിപ്പെണ്ണേ)

Kunjipenne - കുഞ്ഞിപെണ്ണ് said...

രഘുനാഥന്‍ സാര്‍ ഇവിടെ നല്ല അഭിപ്രായങ്ങള്‍ ( കൊള്ളാം , നല്ലത്‌ തുടങ്ങിയ) ഇടാതിരിക്കുക....നന്ദി

ശാന്ത കാവുമ്പായി said...

വിധി:സംഭവിക്കാനുള്ളതെല്ലാം ഞങ്ങൾ തീരുമാനിക്കും എന്നൊരു മാറ്റം കൂടി വേണമെങ്കിൽ വരുത്താം.

thalayambalath said...

ഇതിനാണോ ചെറിയവായില്‍ വലിയ വര്‍ത്തമാനം എന്നു പറയുക....?

Seema said...

raghunaathante comment vaayichu chirichu marichu....!

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

Anonymous said...

eyaal oru anaayittum entinaa kunjipennenna peru

Kunjipenne - കുഞ്ഞിപെണ്ണ് said...

Kandaari ക്കുട്ടി കുഞ്ഞിപ്പെണ്ണ്‌ ആണാണെന്ന്‌ കണ്ട്‌ പിടിച്ചുകളഞ്ഞല്ലൊ ഭയങ്കരി.............

ഹരിശങ്കരനശോകൻ said...

കല്യാണം- കുഞ്ഞിപ്പെണ്ണ് ചേച്ചി കഴിക്കാത്ത പലഹാരം

Anonymous said...

മനോഹരമായ വിലയിരുത്തലുകള്‍.....കുഞ്ഞിപെണ്ണ്‍ കണ്ണു തുറന്നുനോക്കൂ ഇനിയും ഒരുപാടു കാര്യങ്ങള്‍ നിന്റെ ചിന്തകളിലൂടെ സഞ്ചരിക്കാനുണ്ട് , വാക്കായി വിരിയാനുണ്ട്.
ഭാവുകങ്ങള്‍
ദീപുപ്രദീപ്‌

ബഷീർ said...

ഒരു ഭയങ്കരൻ അഭിപ്രായം പറയാൻ വിചാരിച്ച് കമന്റ് വായിച്ചപ്പോഴാണീ ഹരിശങ്കറിന്റെ കമന്റ് കണ്ടത്

@ ഏ ഹരി ശങ്കർ കർത്ത said...
കല്യാണം- കുഞ്ഞിപ്പെണ്ണ് ചേച്ചി കഴിക്കാത്ത പലഹാരം


ഹ..ഹ.. അത് കലക്കി മച്ചാ. കൊടുകൈ..

Sureshkumar Punjhayil said...

Bhashayude adhikarikal...!

manoharam, Ashamsaakal..!!!