Dec 18, 2009

ടൈറ്റാനിക്‌

ഒരു ദിവസം പ്രശസ്‌ത കവി ശ്രീ കുരീപ്പുഴ ശ്രീകുമാര്‍ എവിടെയോ വായിച്ചു എന്ന്‌ പറഞ്ഞ്‌ എന്നോട്‌ പറഞ്ഞ ഒരു കഥ കേട്ടോളു.
ഒരു പക്ഷെ നിങ്ങളില്‍ പലര്‍ക്കും ഈ കഥ അറിയുമായിരിക്കും. അങ്ങനെയുള്ളവര്‍ ക്ഷമിക്കുവാന്‍ അപേക്ഷ.

ടൈറ്റാനിക്‌ പുറപ്പെടുമ്പോള്‍ രണ്ട്‌ അത്ഭുത ജീവികള്‍ക്കൂടി ആ ആഡംഭര കപ്പലിലുണ്ടായിരുന്നു. ഒന്ന്‌, അതി ബുദ്ധിമതിയായ ഒരു പച്ചപനം തത്ത. രണ്ട്‌, അക്കാലത്തെ ഏറ്റവും പ്രശസ്‌തനായ ഒരു മാന്ത്രികന്‍

കപ്പല്‍ യാത്ര ആരംഭിച്ചു. എല്ലാവരും ആഹ്ലാദഭരിതരാണ്‌. കപ്പല്‍ വളരെ പതുക്കെ ആടിയുലഞ്ഞ്‌ മുന്നോട്ട്‌ നീങ്ങുന്നു. ഈ സമയം നമ്മുടെ മാന്ത്രികന്‍ കപ്പല്‍ തട്ടിലെത്തി, അവിടെ കൂടിനിന്നവര്‍ കാണ്‍കെ ഒരു സ്വര്‍ണ്ണനാണയം എടുത്ത്‌ തന്റെ ഇടതു കൈ വെള്ളയില്‍ വച്ചുമൂടി. എന്നിട്ട്‌ ആ കൈയ്യിലേക്ക്‌ ചെറുതായിട്ടൊന്നൂതി. പിന്നെ വലതുകൈകൊണ്ട്‌ അന്തരീക്ഷത്തിലൊന്നുഞൊടിച്ചു. സാവകാശം ഇടതു കൈ വിരലുകളോരോന്നായി തുറന്നു. അത്ഭുതം, സ്വര്‍ണ്ണനാണയം അപ്രത്യക്ഷമായിരിക്കുന്നു.

കാണികള്‍ അമ്പരന്ന്‌ കൈയ്യടിച്ചു.

ഈ സമയം ഇതെല്ലാം സൂക്ഷ്‌ിച്ച്‌ നോക്കിയിരുന്ന തത്ത ഉച്ചത്തില്‍ ശബ്ദമുണ്ടാക്കികൊണ്ട്‌ പറഞ്ഞു

" എയ്‌,,,,,,, അദ്ദേഹം നിങ്ങളെ പറ്റിക്കുകയായിരുന്നു..........ആ സ്വര്‍ണ്ണ നാണയം വളരെ വേഗം അയാളുടെ കോട്ടിന്റെ ഇടതുപോക്കറ്റില്‍ ഒളിപ്പിക്കുകയായിരുന്നു.

തന്റെ മാജിക്‌ തത്ത പൊളിച്ചതില്‍ ഒട്ടും ദേഷ്യപ്പെടാതെ മാന്ത്രികന്‍ മറ്റൊരു സ്വര്‍ണ്ണ നാണയം കൈയ്യിലെടുത്തു. നേരത്തെചെയ്‌തതുപോലെ എല്ലാ ആംഗ്യമിക്ഷേപങ്ങളോടെയും ആനാണയവും അപ്രത്യക്ഷമാക്കി. കാണികള്‍ അത്ഭുതപ്പെട്ട്‌ കൈയ്യടിച്ചു. നമ്മുടെ തത്ത വീണ്ടും ഇടപെട്ടു.

" നിങ്ങളാരും കായ്യടിക്കണ്ട. ഈ പ്രാവിശ്യം ഇദ്ദേഹം ആ നാണയം വളരെ വേഗം തന്റെ കോട്ടിന്റെ വലതുപോക്കറ്റില്‍ ഒളിപ്പിക്കുകയാണ്‌ ചെയ്‌തത്‌.

മാന്ത്രികന്‍ വാശിയോടെ പല മാജിക്കുകളും അവതരിപ്പിച്ചു. കാണികള്‍ കൈയ്യടിച്ചു.എന്നാല്‍ തത്ത ആ മാജിക്കുകളുടെയെല്ലാം രഹസ്യം തുറന്നുകാട്ടി.

രഹസ്യങ്ങളില്ലെങ്കില്‍ എന്ത്‌ മാജിക്‌.? മാന്ത്രികന്‍ മാജിക്‌ കാണിക്കുന്നത്‌ അവസാനിപ്പിച്ച്‌ തന്റെ ക്യാബിനിലേക്ക്‌ പോയി. കാണികളും. കപ്പല്‍ വീണ്ടും മുന്നോട്ടുപോയ്‌ി.

പിന്നെ നമുക്കറിയാം കപ്പല്‍ അപകടത്തില്‍പ്പെട്ടു. എങ്ങും പ്രാണരക്ഷാര്‍ത്ഥമുള്ള നിലവിളികള്‍. നമ്മുടെ മാന്ത്രികന്‌ ഒരു തടി കഷ്‌ണത്തിന്റെ ഒരറ്റത്ത്‌ പിടികിട്ടി ഈ സമയം തത്ത എങ്ങുനിന്നോ പറന്നുവന്ന്‌ മാന്ത്രികന്‍ തൂങ്ങികിടക്കുന്ന തടികഷ്‌ണത്തിന്റെ മറ്റേ അറ്റത്ത്‌ മാന്ത്രികനെ സൂക്ഷിച്ച്‌ നോക്കികൊണ്ട്‌ ഇരിപ്പുറപ്പിച്ചു. മാന്ത്രികനും തത്തയെ സൂക്ഷിച്ചുനോക്കി. തത്ത ഒന്നും മിണ്ടുന്നില്ല. മാന്ത്രികനെ മാത്രം സൂക്ഷിച്ച്‌ നോക്കി ഇരിപ്പാണ്‌. തത്തക്ക്‌ ഇതെന്തുപറ്റിയെന്ന മട്ടില്‍ മാന്ത്രികനും തത്തയെ സൂക്ഷിച്ചു നോക്കി കിടക്കുകയാണ്‌. ഒരു ദിവസം കഴിഞ്ഞു. രണ്ട്‌ ദിവസം കഴിഞ്ഞു. തത്ത ഒന്നും മിണ്ടുന്നില്ല. മാന്ത്രികനും. മൂന്ന്‌ ദിവസം കഴിഞ്ഞു നാല്‌ ദിവസം കഴിഞ്ഞു..........അഞ്ചാം ദിവസം രാവിലെ, തണുത്ത്‌ വിറച്ച്‌ ഈരിപ്പിരുന്നാല്‍ മരിച്ചുപോകുമെന്ന്‌ തിരിച്ചറിഞ്ഞ തത്ത മാന്ത്രികനോട്‌ ഹൃദയം പൊട്ടുന്ന സ്വരത്തില്‍..... പറഞ്ഞു,..... ചോദിച്ചു....." ശരി ഞാന്‍ തോറ്റിരിക്കുന്നു........ഞാന്‍ തുല്ലിട്ടു...............നിങ്ങളാ കപ്പലെവിടെ ഒളിപ്പിച്ചു..?

14 comments:

ഹരീഷ് തൊടുപുഴ said...

അഞ്ചാം ദിവസം രാവിലെ, തണുത്ത്‌ വിറച്ച്‌ ഈരിപ്പിരുന്നാല്‍ മരിച്ചുപോകുമെന്ന്‌ തിരിച്ചറിഞ്ഞ തത്ത മാന്ത്രികനോട്‌ ഹൃദയം പൊട്ടുന്ന സ്വരത്തില്‍..... പറഞ്ഞു,..... ചോദിച്ചു....." ശരി ഞാന്‍ തോറ്റിരിക്കുന്നു........ഞാന്‍ തുല്ലിട്ടു...............നിങ്ങളാ കപ്പലെവിടെ ഒളിപ്പിച്ചു..?




ഹ ഹ ഹാ..!!!
മാന്ത്രികന്റെ കണ്ണുകള്‍ പുറത്തേക്കു തള്ളിക്കാണുമല്ലോ..!!!

Manoraj said...

ee mandrikan nammute gopinath muthukato, samrajo onnumallallo...ayirunnel thaththaye illussion titanic parrot akkiyene

SAJAN S said...

ഹഹഹ.....ഇപ്പോഴത്തെ മാന്ത്രികര്‍ ആയിരുന്നെങ്കില്‍ ആ കടല്‍ തന്നെ ഇല്ലാതാകും

the man to walk with said...

its really a great story..
best wishes

ശ്രീ said...

ഹ ഹ. കഥ മുന്‍പ് കേട്ടിട്ടില്ല.

:)

ഉറുമ്പ്‌ /ANT said...

കഥ കൊള്ളാട്ടോ.

Styphinson Toms said...

Ayyo thakarppan thamasha.... chirichu chirichu mannu kappi... :)

വരവൂരാൻ said...

നല്ല കഥ ഇഷ്ടപ്പെട്ടു

Neena Sabarish said...

തത്തയെ സമ്മതിക്കണം....ഇതിന്റെ സൃഷ്ടാവിനേം.....നന്നായിരിക്കുന്നു.

Akbar said...

ഇങ്ങിനെ ഒരു കഥ ഇതിനു മുമ്പ് കേട്ടിട്ടില്ല. നന്നായിരുക്കുന്നു. ആശംസകള്‍

ചേച്ചിപ്പെണ്ണ്‍ said...

കഥ ഇഷ്ടായി ... പങ്കു വച്ചതിനു നന്ദി ,
കുഞ്ഞു പെണ്ണെ നന്ദീടെ ഒരു കഷ്ണം പറഞ്ഞ ആള്‍ക്ക് കൊടുക്കണേ

ചേച്ചിപ്പെണ്ണ്‍ said...

കുഞ്ഞി,
ഞാന്‍ ഈയിടെ യാണ് നീര്‍മാതളം ഫുള്‍ വേര്‍ഷന്‍ വായിക്കണേ , പണ്ടെങ്ങോ മാത്രുഭൂമീലെ കഷണങ്ങള്‍ വായിച്ച ചെറിയ ഓര്‍മ്മ ഉണ്ട്
ഒരു അധ്യായം വായിച്ചപ്പോ ഞാന്‍ ചിന്തിച്ച കാര്യങ്ങള്‍ ആണ് ആ പോസ്റ്റില്‍
അതായത് ആ അധ്യായത്തില്‍ മാധവിക്കുട്ടിക്ക് പത്തു പന്ത്രണ്ട് വയസ്സ് , ആ പ്രായത്തില്‍ പുള്ളിക്കാരി കല്‍ക്കട്ടയില്‍ വച്ച് നടന്ന ഒരു ഓണാ ഖോഷ (മറ്റേ ഖ വരണില്ല)
ത്തിനു മുസ്ലിം സ്ത്രീയുടെ വേഷം അണിഞ്ഞ കാര്യം എഴുതിയിരിക്കുന്നു ... അത് അവരുടെ അവസാന നാളുകളിലെ വേഷം ആയിരുന്നല്ലോ , എന്തിനു മരണത്തില്‍ അനിഞ്ഞതും അത് തന്നെ ,,,
അന്ന് ആ വേഷം ആരും സ്വീകരിക്കതിരുന്നതും ആമി മാത്രം അണിഞ്ഞതും ആണ് നിമിത്തമായി ഈ ഉള്ളവള്‍ക്ക് തോന്നീത് .... purinjitha ?

patte blogil paleri manikyam "rivue ( hi hi ) und tto

ഷൈജൻ കാക്കര said...

മരണത്തിന്‌ മുൻപിൽ എന്തും വിശ്വാസിക്കും!

മഴവില്ലും മയില്‍‌പീലിയും said...

ഞാന്‍ ആദ്യമായി ആണീ കഥ വായിച്ചത് എനിക്കിഷ്ടപ്പെട്ടു!