Dec 10, 2009

ഒരു സെന്‍ കഥ

ഒരു സെന്‍ കഥ കേട്ടോളു...........

കാട്ടില്‍ നിന്ന്‌ വിറക്‌ ശേഖരിച്ച്‌ നാട്ടില്‍ കൊണ്ടവന്നു വില്‍ക്കുന്ന ഒരു വിറകു വെട്ടുകാരനുണ്ടായിരുന്നു. ഇയാള്‍ എന്നും വിറകുവെട്ടുന്നതിനായി ഉള്‍ക്കാട്ടിലേക്ക്‌ പോകുന്നത്‌ ഒരു സെന്‍ സന്യാസിയുടെ ആശ്രമത്തിന്‌ മുന്നിലൂടെ ആയിരുന്നു. ഒരിക്കല്‍ സെന്‍ വിറകുവെട്ടുകാരനെ അടുത്തുവിളിച്ചിട്ടു പറഞ്ഞു.

" നീ ഇപ്പോള്‍ വിറക്‌ ശേഖരിക്കുന്ന കാടിന്റെ ഭാഗത്തുനിന്ന്‌ കുറച്ചു കൂടി മുന്നോട്ട്‌ പോയാല്‍ അവിടെ നിനക്ക്‌ ഒരു ചെമ്പ്‌ ശേഖരം കാണാം. അത്‌ ശേഖരിച്ചാല്‍ നിനക്ക്‌ നല്ലതായിരിക്കില്ലെ..."

വിറകുവെട്ടുകാരന്‍ അതു കേട്ട്‌ ഒന്നും മിണ്ടാതെ മുന്നോട്ട്‌ നടന്നു. എന്നാല്‍ അയാള്‍, ഈ സന്യാസി പറയുന്നത്‌ കളവായിരിക്കും, അയാള്‍ക്കതറിയാമെങ്കില്‍ അയാള്‍ക്കെടുത്തുകൂടെ എന്നെല്ലാം ആലോചിച്ച്‌ ആലോചിച്ച്‌ അയാള്‍ വിറക്‌ വെട്ടുന്ന സ്ഥലത്തെത്തി. അപ്പോള്‍ അയാളുടെ മനസ്സുപറഞ്ഞു...അല്‍പം കൂടി മുന്നോട്ട്‌ പോയിനോക്കാം സന്യാസി പറഞ്ഞത്‌ സത്യമാണെങ്കിലൊ? അയാള്‍ കുറേകൂടി മുന്നോട്ട്‌ നടന്നു. അയാള്‍ക്ക്‌ തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. സെന്‍ പറഞ്ഞതുപോലെ മുന്നില്‍ ചെമ്പ്‌ ശേഖരം.

അതെല്ലാം അയാളെടുത്തു. ഒരു മാസം തനിക്ക്‌ സുഖമായി ജീവിക്കാനുള്ള വക. വിറകുവെട്ടുകാരന്‌ ആഹ്ലാദമായി. അയാള്‍ സന്തോഷത്തോടെ സെന്‍ സന്യാസിയടെ അടുത്തെത്തി. സെന്‍ ചെടികള്‍ക്ക്‌ വെള്ളമൊഴിക്കുകയായിരുന്നു. തന്റെ ദുഃഖങ്ങളും ദുരിതങ്ങളും നിറഞ്ഞ ജീവിതത്തില്‍ ഇതൊരു വലിയ അനുഗ്രഹമായി എന്നും തന്റെ സന്തോഷം വാക്കുളില്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നതല്ലെന്നും വിറകുവെട്ടുകാരന്‍ പറഞ്ഞു.

സെന്‍ പുഞ്ചിരിച്ചുകൊണ്ട്‌ പറഞ്ഞു " ഇതുകൊണ്ട്‌ നീ തൃപ്‌തനാണൊ ? ഈ തെമ്പ്‌ ശേഖരത്തിനും അപ്പുറം ഒരു വെള്ളി ശേഖരമുണ്ട്‌ അത്‌ നിനക്ക്‌ കുറച്ചുകൂടി ഉപകാര പ്രദമായിരിക്കും.

വിറകുവെട്ടുകാരന്‍ അല്‌പനേരം വാതുറന്നു നിന്നു. സന്യാസി ആദ്യം പറഞ്ഞ കാര്യം സത്യമായതുകൊണ്ട്‌ ഇത്തവണ അവന്‌ വലിയ സംശയമില്ലായിരുന്നു. ഉടന്‍ തന്നെ അവന്‍ സെന്‍ പറഞ്ഞ സ്ഥലത്തെത്തി. ശരിയാണ്‌, തനിക്ക്‌ ഒരു വര്‍ഷം സുഭിക്ഷമായി കഴിയാനുള്ള വെള്ളി ശേഖരം.. അതുമെടുത്ത്‌ അവന്‍ സെന്നിന്റെ അടുത്തെത്തി..

സെന്‍ കായ്‌ കനികള്‍ വിളയുന്ന ചെറുവൃക്ഷങ്ങളെ പരിപാലിക്കുകയായിരുന്നു. സന്യാസി ചോദിച്ചു " നീ തൃപ്‌തനാണൊ? ഈ വെള്ളി ശേഖരത്തിനും കുറച്ചുകൂടി മുന്നോട്ട്‌ പോയാല്‍ ഒരു സ്വര്‍ണ്ണ ശേഖരം കാണാം. അതുകൊണ്ട്‌ നിനക്ക്‌ ജീവിതകാലം മുഴുവന്‍ സുഭിക്ഷമായി കഴിയാം.."

വിറകുവെട്ടുകാരന്‍ ഉടന്‍ തന്നെ പോയി സ്വര്‍ണ്ണ ശേഖരവുമെടുത്ത്‌ സന്യാസിയുടെ അടുത്തെത്തി. അപ്പോഴദ്ദേഹം പൂമ്പാറ്റകളും മറ്റ്‌ ചെറുപ്രാണികളുമായി സല്ലപിക്കുകയായിരുന്നു.. സന്യാസി പറഞ്ഞു " സഹോദരാ ഈ സ്വര്‍ണ്ണ ശേഖരത്തിനുമപ്പുറം ഒരു വജ്ര ശേഖരമുണ്ട്‌ അതെടുത്താല്‍ നിനക്കും നിന്റെ വരും തലമുറക്കും സുഭിക്ഷമായികഴിയാം "

വിറകുവെട്ടുകാരന്‍ ഒട്ടും സമയം കളയാതെ പോയി വജ്ര ശേഖരവുമെടുത്ത്‌ സന്യാസിയുടെ അടുത്തേക്ക്‌ നടന്നു. അങ്ങനെ നടക്കുമ്പോള്‍ അയാള്‍ ആലോചിച്ചു...സെന്‍ സന്യാസിക്ക്‌ ഇതെല്ലാം അറിയാമായിരുന്നിട്ടും എന്തുകൊണ്ട്‌ ഇതെല്ലാം അദ്ദേഹം എടുത്തില്ല......വിറകുവെട്ടുകാരന്‍ സന്യാസിയുടെ അടുത്തെത്തി....സെന്‍ അപ്പോള്‍ ഭൂമിയെ നമസ്‌കരിച്ചുകൊണ്ട്‌ നില്‍ക്കുകയായിരുന്നു. വിറകുവെട്ടുകാരന്‍ തന്റെ സംശയം സെന്നിനോട്‌ ചോദിച്ചു. " ഇതെല്ലാം അറിയാമായിരുന്നിട്ടും അങ്ങെന്താണ്‌ ഇതൊന്നുമെടുക്കാതെ ഇവിടെത്തന്നെ ഇരിക്കുന്നത്‌ ? "

സെന്‍ ഒന്നും മിണ്ടാതെ ധ്യാനിച്ച്‌ പുഞ്ചിരിച്ച്‌ ഇരിക്കുക മാത്രമാണുണ്ടായത്‌. അടുത്തക്ഷണം വിറകുവെട്ടുകാരന്‍ തന്റെ സമ്പാദ്യമെല്ലാം ഉപേക്ഷിച്ച്‌ ചെടികള്‍ക്ക്‌ വെള്ളമൊവിക്കുവാന്‍ തുടങ്ങി.....

വാല്‌ : സെന്‍ പറഞ്ഞു ഇതിന്റെ മറുപടി എന്താണോ അതാണ്‌ നിങ്ങള്‍

9 comments:

ഷൈജൻ കാക്കര said...

വജ്രം എടുത്തിട്ട്‌ സംശയം ചോദിച്ചാൽ മതിയായിരുന്നു!

Anil cheleri kumaran said...

നല്ല കഥ.

SAJAN S said...

കൊള്ളാം
നല്ല കഥ
:)

SAJAN S said...

ശ്ശെ, ഈ സമയത്ത് സംശയമേ പാടില്ലായിരുന്നു

ആഗ്നേയ said...

നല്ല കഥ.

Typist | എഴുത്തുകാരി said...

നല്ല കഥ.

the man to walk with said...

beautiful zen story
thank you..best wishes

വിരോധാഭാസന്‍ said...

നന്നായിരിക്കുന്നു ഈ ചിന്തകള്‍..ഇനിയുമെഴുതൂ..ഭാവുകങ്ങള്‍..!

lekshmi. lachu said...

ശെരിയാണ്...ആ മരം വെട്ടു കാരനെ പോലെ മനുഷ്യന്
എന്ത് കിട്ടിയാലും,എത്ര കിട്ടിയാലും പോര,പോര എന്ന്
തോന്നി കൊണ്ടിരിക്കും..മനുഷ്യന്‍ ഒന്നിലും തൃപ്തനല്ല..
നല്ല കഥ...
ആശംസകള്‍