
വിലകൂടിയ കോളേജില്‍ വിദ്യ അഭ്യസിച്ചില്ല. സ്വന്തമായി വലിയ കോണ്‍ക്രീറ്റ് വീട് നിര്‍മ്മിച്ചില്ല. വൃദ്ധ സദനത്തില്‍ മരിച്ചില്ല. മരിച്ചപ്പോള്‍ മൃതദേഹം പൂജിച്ച് ഗംഗയില്‍ ഒഴുക്കിയില്ല. ഇത് ബാസവ പ്രേമാനന്ദ്.
1930 ഫെബ്രുവരി 17 ന് കോഴിക്കോട് ജനിച്ച പ്രേമാനന്ദിന് ഔപചാരിക വിദ്യഭ്യാസം അഞ്ചാം ക്ലാസ്സുവരെ മാത്രം. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് വഴക്കുപറഞ്ഞ ഹെഡ്മാസ്റ്ററോട് നമസ്കാരം പറഞ്ഞ് സ്കൂളുവിട്ടു. പക്ഷെ ഇന്ത്യന്‍ ഭാഷകളില്‍ പലതും പച്ചവെള്ളം പോലെ മനോഹരമായി സംസാരിച്ചിരുന്നു. എഴുത്ത് ഇംഗ്ലീഷിലായിരുന്നു.
ജപ്പാന് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയതുള്‍പ്പെടെ 25 ഓളം ഗ്രന്ഥങ്ങളുടെ രചയിതാവ്. 20 കിടക്കകളുള്ള ഒരു ഹോസ്പ്പിറ്റല്‍ നിര്‍മ്മിച്ച്, സൗജന്യ ചികല്‍സയും മരുന്നുമുള്‍പ്പെടെ പൊതുജനത്തിന് നല്കി. ശാസ്ത്രപ്രചരണത്തിനായി ഇന്ത്യന്‍ സ്കെപ്റ്റിക് എന്ന മാഗസിന് ഉള്‍പ്പെടെ 56 ലോകരാഷ്ട്രങ്ങളില്‍ ദിവ്യാത്ഭുത അനാവരണ പരിപാടികളും പ്രഭാഷണങ്ങളും, സത്യസായിബാബ തുടങ്ങി നിലവിലുള്ള എല്ലാ മനുഷ്യ ദൈവങ്ങള്‍ക്കും നിരന്തരം വെല്ലുവിളി. ഇന്ത്യയിലാകമാനം 10000 ത്തിലതികം ദിവ്യാത്ഭുതപ്രകടനങ്ങള്.ശാസ്ത്ര പ്രചരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ 1 ലക്ഷം രൂപ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ജീവിതത്തിന്റെ അവസാന നാളുകളില്‍ ഒരു ശാസ്ത്ര മ്യൂസിയം സ്ഥാപിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കി. 2009 ഒക്ടോബര്‍ 4 ന് കോയമ്പത്തൂരിനടുത്ത പോത്തനൂരില്‍ മരണം മൃതദേഹം യാതോരുവിധ പൂജയും നടത്താതെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിന് വിട്ടുകൊടുത്തു. വരും തലമുറക്ക് പഠിക്കാന്‍. നടക്കാതെ പോയ ആഗ്രഹം, മരിക്കുന്നതിന് മുമ്പ് ഒരു ദിവ്യീത്ഭുതം കാണുക. നടന്നില്ല. നടക്കില്ല. പോട്ടെ....ഒരേ സമയം മാനുഷികതയുടെ പ്രതീകം, തത്വജ്ഞാനി, ശാസ്ത്രാന്വേഷി, സ്വതന്ത്ര ചിന്തകന്‍, ജനകീയ യുക്തിവാദി, ഗ്രന്ഥകാരന്, പത്രാധിപര്‍, മജീഷ്യന്‍, ലോകസഞ്ചാരി ഒക്കെയായിരുന്ന ഹേ...പച്ചമനുഷ്യാ... നിങ്ങള്‍ക്കെന്റെ ആദരാഞ്ജലികള്‍....
വാല്- എനിക്കൊരു VMW കാറ് വാങ്ങണം ഉടലോടെ മേലോട്ട് പോകാന്‍...........നാം കാണിക്കുന്ന ഒരു പണക്കൊഴിപ്പിനും നാട്ടുകാരെ അസൂയപ്പെടുത്തുക എന്നതല്ലാതെ മറ്റൊരു ഉദ്യേശവും ഇല്ലന്നാരറിയാന്
12 comments:
നന്ദി ഈ പുതു അറിവുകളുടെ വിവരണങ്ങൾക്ക്.
Good post
Aashamsakal
good one.best wishes
പ്രേമാനന്ദിനെക്കുറിച്ച് കണ്ടതില്‍ വെച്ച് നല്ല പോസ്റ്റ് ! ആശംസകള്‍ ! അദ്ദേഹത്തിന്റെ യുക്തിവാദം, സ്വന്തം മകന് കൊലചെയ്യപ്പെടാന്‍ കൂടി കാരണമായി എന്നറിഞ്ഞിട്ടുണ്ട്. ഒരു മനുഷ്യദൈവത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ ക്രൂരവും നിഷ്ടൂരവുമായ ആ കൊലപാതകം, തന്റെ തട്ടിപ്പുകളുടെ ചില തെളിവുകള്‍ പുറം ലോകം അറിയുന്നതിനു മുന്‍പ് പിടിച്ചെടുക്കാനായിരുന്നു എന്നു കേട്ടിട്ടുണ്ട്. മകന് നഷ്ടപ്പെട്ടിട്ടും പ്രേമാനന്ദ് എന്ന വലിയ മനുഷ്യന് കുലുങ്ങിയില്ല. അതേ കുറിച്ച് വിശദാംശങ്ങള്‍ അറിയുമെങ്കില്‍ പറയുക.
ഇങ്ങനൊരാളെ പരിചയപ്പെടുത്തിയതിന് നന്ദി.
പിന്നെ, ആ വാല്‍ക്കഷ്ണത്തില്‍ പറഞ്ഞിരിക്കുന്നത് വളരെ ഇഷ്ടപ്പെട്ടു - പണക്കൊഴുപ്പ് കാണിക്കുന്നത് നാട്ടുകാരെ അസൂയപ്പെടുത്താനാണല്ലേ?
ഈ വിവരങ്ങള്‍ക്ക് നന്ദി മാഷേ.
puthiya arivu-valare nandi...
നല്ല പോസ്റ്റ്.
അദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് നന്ദി
താങ്കളും പ്രേമാനന്ദിനെകൂറിച്ചെഴുതി. ഞാനും എഴുതി. നന്ദി! ആരെങ്കിലുമൊക്കെ ഉണ്ടായല്ലോ പ്രേമാനന്ദിനെ പോലെ മഹാനായ ഒരു മനുഷ്യനെക്കുറിച്ച് എഴുതാൻ!
ഒരോര്‍മ്മ പങ്കുവെയ്ക്കട്ടെ.എന്റെ കുട്ടിക്കാലത്ത് പ്രേമാനന്ദ് മാസ്റ്റര്‍ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്.താടിയൊക്കെ നീട്ടി വളര്‍ത്തിയ ഒരു മാജിക്കുകാരന് എന്നാണ് ഞാന്‍ കരുതിയത്.ഞാന്‍ കാണുമ്പോഴെല്ലാം നരച്ച താടിയായിരുന്നു അദ്ദേഹത്തിന്.വലിയൊരു മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും യുക്തിവാദവും പിന്നീടാണ് മനസ്സിലാകുന്നത്.
ആ വലിയ മനുഷ്യനെ ഓര്‍മ്മിപ്പിച്ചതിന് നന്ദി..
ഇതു വരെ കേള്‍ക്കാത്ത ഒരാളെ കുറിച്ച് പറഞ്ഞതിന് നന്ദി
Post a Comment