Mar 24, 2009

ശ്രീ മമ്മൂട്ടിയുടേതാണങ്കില്‍ ആ പോസ്‌റ്റിനൊരു മറുപടി

ഇത്‌ ശ്രീ മമ്മൂട്ടിക്ക്‌ വേണ്ടിയുള്ള മറുപടിയല്ല.
മമ്മൂടിയുടെ കാഴ്‌ചപാടുകളുള്ളവര്‍ക്കും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും വേണ്ടിയാണ്‌.
അദ്ദേഹം ആദ്യത്തെ പോസ്‌റ്റിനുള്ള കമന്റുകള്‍ വായിക്കാതെയാണ്‌ രണ്ടാമത്തെ പോസ്‌റ്റിട്ടിരിക്കുന്നത്‌. അതുകൊണ്ടാണ്‌ അദ്ദേഹം എന്റെ അഭിപ്രായങ്ങളോട്‌ യോജിക്കുന്നവരുണ്ടാകാം വിയോജിക്കുന്നവരുണ്ടാകാം എന്ന്‌ സന്ദേഹപ്പെടുന്നത്‌. യോജിച്ചവരും വിയോജിച്ചവരും ഉണ്ട്‌ എന്ന്‌ ഉറപ്പിച്ച്‌ പറയാന്‍ കഴിയാത്തത്‌ വായിക്കത്തതുകൊണ്ടു മാത്രമാണ്‌..

വീണ്ടും അദ്ദേഹത്തിന്റെ വാക്കുകളിലെ പൊള്ളത്തരങ്ങള്‍ ശ്രദ്ധിക്കൂ...
ഓരോരുത്തര്‍ക്കും മറുപടി നല്‍കാനുള്ള സമയമൊ സാവകാശമൊ ഇപ്പോഴില്ല.
എങ്കിലും എല്ലാകമന്റുകളും വായിക്കുകയും ( ഇപ്പോഴില്ല പിന്നീട്‌) അഭിപ്രായത്തെ മാനിക്കുകയും ചെയ്യുന്നു. ( ഇപ്പോള്‍) കമന്റുകളെ വായിക്കാതെ എങ്ങനെ അദ്ദേഹം മാനിക്കും?

ജനാധിപത്യത്തിന്റെ താക്കോല്‍ എന്ന ലേഖനം ഇങ്ങനെ തുടരുന്നു....
.......മറിച്ച്‌ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയെ ഒരു പൗരനെന്ന നിലയില്‍ എങ്ങനെ സ്വാധിനിക്കുവാനാകും എന്ന്‌ ആലോചിക്കുകയാണ്‌ നമ്മള്‍ ചെയ്യേണ്ടത്‌......ആലോചിച്ച്‌ അദ്ദേഹം കണ്ടുപിടിച്ച വഴി ....എല്ലാവരും വോട്ട്‌ ചെയ്യുക......എന്റമ്മോ...മഹാനായ മമ്മൂട്ടിടെ തല ബയങ്കരം തന്നെ സമ്മതിച്ചിരിക്കുന്നു.

ഒരു പക്ഷെ ഈ വീരവാദം മുഴക്കുന്ന ഏറാന്‍ മൂളികളേക്കാള്‍ ഇവിടുത്തെ സാധാരണക്കാര്‍ വോട്ടവകാശം ഉപയോഗിക്കുന്നുണ്ടെന്നാണ്‌ എന്റെ ധാരണ. ( അതുകൊണ്ടാണ്‌ പണ്ട്‌ പോളിംഗ്‌ ശതമാനം കുറഞ്ഞാല്‍ ഇടതുപക്ഷ കക്ഷികള്‍ വിജയിച്ചിരുന്നത്‌. അകത്തമ്മമാരും തമ്പ്രാക്കന്‍മാരും വോട്ട്‌ ചെയ്യാന്‍ പോകില്ലായിരുന്നു.) ഇവിടെ അതല്ല വിഷയം

കര്‍ഷകനാണ്‌ ഒരു രാജ്യത്ത്‌ ഉത്‌പാദനപ്രക്രീയ നടത്തുന്നത്‌. അല്ലാതെ അദ്ധ്യാപകനൊ, അഡ്വക്കേറ്റോ, ഡോക്ടറോ, എഞ്ചിനീയറോ അല്ല. ഈ ഇന്ത്യാമഹാരാജ്യത്ത്‌ ഇന്ന്‌ അവന്റെ അവസ്ഥ എന്താണ്‌ ? മറിച്ച്‌ എപ്പോഴും പണം ഒഴുകി കൂടുന്നത്‌ വ്യവസായി. രാഷ്ട്രീയക്കാരന്‍, സിനിമക്കാരന്‍, ജാതി മത വര്‍ഗ്ഗീയ സംഘടനകള്‍ തുടങ്ങിയവരിലേക്കാണ്‌.

എന്താ ഈ പറഞ്ഞവരുടെ വീടിനു പിറകില്‍ പണം കായ്‌ക്കുന്ന മരമുണ്ടോ ? പിടിച്ച്‌ കുലുക്കി ഇടാന്‍!!!!!!

അംബാനി ലോകത്തിലെ ഓറ്റവും വലിയ പണക്കാരനാകുന്നതിന്റെ പിന്നിലെ രാഷ്ട്രീയം വേറെയാണ്‌. അതിവിടെ ആര്‌ വോട്ട്‌ ചെയ്‌താലും ഈ വോട്ടിനപ്പുറം നില്‍ക്കുന്ന രാഷ്ട്രീയം അവര്‍ക്കറിയാം.

മമ്മൂട്ടിയായാലും വിവരക്കേട്‌ പറയുന്നതിനൊരതിര്‌ വേണം അദ്ദേഹത്തിന്റെ ഒരു മഹനീയ കണ്ടുപിടുത്തം ദാ കിടക്കുന്നു....ഒരു പൗരന്‌ രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയാണ്‌ വോട്ടവകാശം. അത്‌ കേട്ട്‌ ജയ്‌ വിളിക്കാന്‍ കുറേ ആരാധകരും ഈ ആരാധകരറിയേണ്ട ഒരു കാര്യം ആരാധന ഏതായാലും ആരാധിക്കപ്പെടുന്ന വസ്‌തുവിനെ, അല്ലങ്കില്‍ വ്യക്തിയെ കുറിച്ച്‌ നമുക്കുള്ള അറിവില്ലായ്‌മയാണ്‌ നമ്മുടെ ആരാധനക്ക്‌ കാരണം . മമ്മൂട്ടിയും നമ്മെപോലെ മൂത്രമൊഴിക്കുകയും കക്കൂസില്‍ പോവുകയും ഒക്കെ ചെയ്യുന്ന സാധാരണ മനുഷ്യനാണ്‌. നടനെന്ന നിലയില്‍ മഹാനായ കലാകാരനും. ആ കലാകാരനെ ആരാധിക്കുകയല്ലവേണ്ടത്‌ മറിച്ച്‌ സ്‌നേഹിക്കുകയും ബഹുമാനിക്കുകയുമാണ്‌ വേണ്ടത്‌. എങ്കിലെ അവര്‍ വിവരക്കേട്‌ പറഞ്ഞാല്‍ വിരക്കേടാണെന്ന്‌ നമുക്ക്‌ ബോധ്യം വരൂ.

വോട്ടവകാശം പരമോന്നത ബഹുമതിയാണെന്ന അദ്ദേഹത്തിന്റെ വിവരക്കേട്‌ വിശപ്പെന്താണെന്ന്‌ അറിയാത്തതുകൊണ്ട്‌ ഉണ്ടായതാണ്‌. വിശപ്പെന്നാല്‍ ഒരുനേരമൊ, ഒരു ദിവസമൊ ആഹാരം കഴിക്കാത്തതുകൊണ്ട്‌ ഉണ്ടാകുന്നതല്ല ദിവസങ്ങളോളം പട്ടിണി കിടന്ന്‌ എച്ചിലിലയില്‍ നിന്ന്‌ കിട്ടുന്നത്‌ വാരികഴിക്കുമ്പോള്‍ അനുഭവിക്കുന്ന രുചിയാണ്‌ വിശപ്പ്‌. ഈ ഇന്ത്യാ മഹാരാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്ര നാരായണന്മാരുടെ വിശപ്പിനുള്ള പരിഹാരം എന്താണൊ അതായിരിക്കും അവനെ സംബന്ധിച്ചിടത്തോളം പരനോന്നത ബഹുമതി. അതിനുള്ള വഴി നിലവിലെ വോട്ടിംഗ്‌ സമ്പ്രദായമാണെന്ന്‌ പറയുന്നവര്‍ പണത്തിന്‌ മുകളില്‍ ഉറങ്ങുന്നവരാണ്‌.

ഏതായാലും ഒന്നുറപ്പാണ്‌...
പിടിച്ചുപറിയുടെ, കൊലപാതകങ്ങളുടെ, മോഷണങ്ങളുടെ, തീവയ്‌പ്പുകളുടെ, കൊള്ളയുടെ, ഇതിനപ്പുറം അരാജകത്വത്തിന്റെ നാളുകള്‍ അതി വിദൂരമല്ല.
അതിന്‌ കാരണം ജനായത്തം പ്രസംഗിക്കുകയും ഉള്ളവനെന്നും വാരിക്കൂട്ടുകയും ചെയ്യുന്ന ഇത്യന്‍ സമ്പ്രദായം തന്നെയാണ്‌. ഈ തന്ത്രത്തിന്റെ രഹസ്യം ജനം തിരിച്ചറിയുകതന്നെ ചെയ്യും. ഇന്നല്ലങ്കില്‍ നാളെ. (ഹാവൂ...ഒരു ചൊറിച്ചിലങ്ങ്‌ തീര്‍ന്നു)
മമ്മൂട്ടിയുടെ പോസ്‌റ്റ്‌ ഇവിടെ വായിക്കാം

9 comments:

നരിക്കുന്നൻ said...

കൊള്ളാം..
ഇത് പക്ഷേ മമ്മുട്ടി വായിക്കില്ല. മമ്മുട്ടിയുടെ ബ്ലോഗിൽ ജയ് വിളിച്ച് അഭിനന്ദിച്ചവർ വായിക്കില്ല. അതാണ് നമ്മുടെ പ്രർശ്നവും. എന്ത് അബദ്ധം എഴുതി വിട്ടാലും അത് വിശകലനം ചെയ്യാതെ വിഴുങ്ങുന്ന ഒരു കൂട്ടം ആളുകൾ പിറകിലുണ്ടാകും എന്ന തോന്നലാണ് ഇതൊക്കെ പടച്ച് വിടാനുള്ള പ്രചോദനം.

ശക്തമായ ഈ മറുപടിക്ക് അഭിനന്ദനങ്ങൾ!

Kunjipenne - കുഞ്ഞിപെണ്ണ് said...

നരിക്കുന്നന്‍ നന്ദി

ചാർ‌വാകൻ‌ said...

വോട്ടിന്റെ സാമൂഹ്യ/മനശാസ്ത്രത്തെ കൂടി വെളിവാക്കുന്ന വലിയൊരു പോസ്റ്റു
പ്രതീക്ഷിക്കുന്നു.

ഹന്‍ല്ലലത്ത് Hanllalath said...

അങ്ങനെ എങ്കില്‍...?!!!
വിപ്ലവത്തിന്റെ വഴിയിലെക്കാണോ നിങ്ങള്‍ വിരല്‍ ചൂണ്ടുന്നത്..?
നിലവിലുള്ള സാമൂഹ്യ സാമ്പത്തിക അസമത്വങ്ങള്‍ക്കെതിരെ സായുധമായിട്ടാണോ നാം പ്രതികരിക്കേണ്ടത്..?
വര്‍ദ്ധിച്ചു വരുന്ന വര്‍ഗ്ഗീയതയ്ക്കെതിരെ നമ്മള്‍ പഴയ നക്സലിസത്തിലേക്കു പോകണമോ..?

Kunjipenne - കുഞ്ഞിപെണ്ണ് said...

പ്രീയപ്പെട്ട ചാര്‍വ്വാകന്‍,അത്തരം വിഷയങ്ങള്‍ക്ക്‌ പ്രസക്തിയുണ്ടോ?
വരട്ടെ നമുക്ക്‌ നോക്കാം.നന്ദി.
hAnLLaLaTh,
എന്നെ തെറ്റിദ്ധരിച്ചു. സാമ്പത്തിക അസമത്വത്തിന്‌ പരിഹാരം എന്റെ ലേഖനത്തില്‍ ഞാന്‍ പറഞ്ഞില്ല. ഉണ്ടാകാവുന്ന, സംഭവിക്കാവുന്ന ഒരു വിപത്ത്‌ ഞാന്‍ പറഞ്ഞു അത്രമാത്രം
നന്ദി

Unknown said...

ഇതൊരു സാദാ കുഞ്ഞിപ്പെന്നല്ല തീര്‍ച്ച.. :)
അഭിനന്ദനം...

അരുണ്‍ കരിമുട്ടം said...

കുഞ്ഞിപെണ്ണിന്‍റെ ഭ്രാന്ത് എന്ന് കേട്ടപ്പോള്‍ തമാശ ആയിരിക്കും എന്ന് കരുതി.ഇത് സൂപ്പര്‍ സ്റ്റാറിനിട്ടല്ലേ പണി.മമ്മുട്ടിയുടെ രണ്ട് പോസ്റ്റുകളും ഇതും ഞാന്‍ വായിച്ചു,ഒന്നും പറയാന്‍ പറ്റുന്നില്ല.മമ്മുട്ടി എഴുതിയതാണ്‌ എന്ന് പറഞ്ഞ് ഞാന്‍ അതിനോട് യോജിക്കുന്നില്ല,പക്ഷേ അതില്‍ ചില സത്യങ്ങള്‍ ഇല്ലാതില്ല കുഞ്ഞിപെണ്ണേ

ഗള്‍ഫ് വോയ്‌സ് said...

രാജ്യരക്ഷയുടെ പേരില്‍ വീണ്ടും 600 കോടി രൂപയുടെ അഴിമതി. കള്ളന്മാരെയും കൊള്ളക്കാരെയും രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ.


രാജ്യരക്ഷയുടെ പേരില്‍ അഴിമതി നടത്തുന്നതില്‍ ബിജെപി സര്‍ക്കാരിനെ പിറകിലേക്ക് തള്ളിമാറ്റാന്‍ കേന്ദ്രത്തിലെ കോഗ്രസ് ഭരണാധികാരികള്‍ക്ക് സാധിച്ചിരിക്കുന്നു. ഇതില്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിനും പ്രതിരോധമന്ത്രി എ കെ ആന്റണിക്കും അഭിമാനിക്കാന്‍ വകയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ഫെബ്രുവരി 27ന് ഇസ്രയേലുമായി കോഗ്രസ് നേതൃത്വംനല്‍കുന്ന യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം കോടി രൂപയുടെ മധ്യദൂര, ഭൂതല ആകാശമിസൈല്‍ (എംആര്‍, എസ്എഎം) ഇടപാടില്‍ 600 കോടി രൂപ ഇടനിലക്കാര്‍ കോഴപ്പണമായി കൈപ്പറ്റിയതായ വിവരമാണ് പുറത്തുവന്നത്. ബൊഫോഴ്സ് തോക്കിടപാടില്‍ 64 കോടി രൂപയാണ് കോഴപ്പണമെങ്കില്‍ അതിന്റെ പത്തിരട്ടിയാണ് ഇസ്രയേലുമായുള്ള മിസൈല്‍ ഇടപാടിലെ കോഴപ്പണം. ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസാണ് ഇടപാടുതുകയായ 10,000 കോടി രൂപയുടെ ആറ് ശതമാനമായ 600 കോടി രൂപ 'ബിസിനസ് ചാര്‍ജ'് എന്ന പേരില്‍ കൈമാറിയത്. ഇതില്‍ 450 കോടി രൂപ കോഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒഴുകിയെന്നാണ് വിവരം. ഇത്തരം ഇടപാടുകളില്‍ ബിസിനസ് ചാര്‍ജ് നല്‍കുന്ന പതിവില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതായത് കോഗ്രസിലെ ഉന്നതര്‍ ഉള്‍പ്പെട്ട വന്‍ അഴിമതിയാണിതെന്ന് വ്യക്തമായിക്കഴിഞ്ഞു. 2009 ഫെബ്രുവരി 27ന് ഒപ്പുവച്ച കരാറിലെ ഞെട്ടിക്കുന്ന അഴിമതിവിവരം പുറത്തായിട്ടും വിശദീകരണം നല്‍കാന്‍ കഴിയാതെ പ്രതിരോധമന്ത്രാലയം പകച്ചു നില്‍ക്കുകയാണ്. 2007 അവസാനം കരാര്‍ സ്വീകാര്യമല്ലെന്ന നിലപാടില്‍ തിരിച്ചയച്ച പ്രതിരോധമന്ത്രി എ കെ ആന്റണി 2009 ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിടാന്‍ തയ്യാറായത് ദുരൂഹമാണ്. ഇസ്രയേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസുമായി വ്യോമപ്രതിരോധ മിസൈല്‍ വാങ്ങുന്ന കരാര്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് 2008 മാര്‍ച്ച് 18ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതിയതാണ്. 2009 ജനുവരിയില്‍ വീണ്ടും ഓര്‍മിപ്പിച്ച് കത്തെഴുതി. അതൊക്കെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ രണ്ടുദിവസം മുമ്പ് ഇത്രയും വലിയ തുകയ്ക്കുള്ള കരാര്‍ ധൃതിപിടിച്ച് ഒപ്പിട്ടതിന്റെ പിറകിലുള്ള നിഗൂഢത സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരേണ്ടതുണ്ട്. മുമ്പൊരു ഇടപാടില്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ അതേ ഇസ്രയേല്‍ കമ്പനിയുമായാണ് 10,000 കോടിയുടെ മിസൈല്‍ ഇടപാട് ഒപ്പിട്ടിരിക്കുന്നത് എന്നത് തികച്ചും അസാധാരണമായ നടപടിയാണ്. ബിജെപി സര്‍ക്കാരിന്റെ കാലത്ത് ആയുധക്കച്ചവടവുമായി ബന്ധപ്പെട്ട് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ബങ്കരുലക്ഷ്മ നോട്ടുകെട്ടുകള്‍ വാങ്ങിയത് തെഹല്‍ക എന്ന മാധ്യമം ബഹുജനസമക്ഷം കൊണ്ടുവന്നത് ആരും മറന്നുകാണുകയില്ല. ഹവാല ഇടപാട്, ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണം, ടെലികോം അഴിമതി, ഒരു ലക്ഷം കോടിരൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടപ്പെടുത്തിയ സ്പെക്ട്രം ഇടപാട് തുടങ്ങിയവയൊക്കെ കോഗ്രസിന്റെ ചരിത്രത്തിലെ നാറുന്ന അഴിമതിക്കഥകളാണ്. ഈ അഴിമതിയില്‍ ഒരു രാഷ്ട്രീയവശംകൂടിയുള്ളത് ഓര്‍ക്കാതിരിക്കാന്‍ വയ്യ. അമേരിക്കന്‍ സാമ്രാജ്യത്വശക്തിക്ക് വിടുപണിചെയ്യുന്ന ഇസ്രയേല്‍ ലബനനില്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് കനത്ത തിരിച്ചടി കിട്ടിയ രാഷ്ട്രവുമാണ്. പലസ്തീന്‍ വിമോചനപോരാട്ടത്തെ ഭീകരാക്രമണമെന്ന് മുദ്രകുത്തി സകല ശക്തിയും ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന രാഷ്ട്രമാണ് ഇസ്രയേല്‍. ഏറ്റവും ഒടുവില്‍ ഗാസയില്‍ നടത്തിയ കടന്നാക്രമണത്തില്‍ ആയിരത്തിമുന്നൂറില്‍പ്പരം പലസ്തീന്‍കാരെയാണ് അതിക്രൂരമായി കൊന്നൊടുക്കിയത്. നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും. ആശുപത്രികളും വിദ്യാലയങ്ങളും ലക്ഷ്യമാക്കിയാണ് ബോംബ് വര്‍ഷിച്ചത്. ഇതിനെത്തുടര്‍ന്ന് ഇസ്രയേലും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന് ഇടതുപക്ഷം പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. ഇസ്രയേലില്‍നിന്ന് ലോകത്തില്‍ത്തന്നെ ഏറ്റവും അധികം ആയുധം വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറയുന്നത് ഇന്ത്യയുടെ മനസ്സ് പലസ്തീന്‍ ജനതയോടൊപ്പമാണെന്നാണ്. ഇതില്‍പ്പരം വഞ്ചന മറ്റൊന്നില്ല. അതിലും വിചിത്രമാണ് കോഗ്രസിനോടൊപ്പം ഭരണത്തില്‍ പങ്കാളിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ നിലപാട്. ഇന്ത്യ ഇസ്രയേലുമായുള്ള തന്ത്രബന്ധം ഉപേക്ഷിക്കണമെന്ന് മുസ്ളിംലീഗ് പാണക്കാട്ട് യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി. ലീഗധ്യക്ഷന്‍ ഈ ആവശ്യം പരസ്യമായി ഉന്നയിക്കുകയുംചെയ്തു. എന്നാല്‍, പ്രമേയം എഴുതിയ കടലാസിന്റെ വിലപോലും കല്‍പ്പിക്കാന്‍ പ്രധാനമന്ത്രിയോ കോഗ്രസ് നേതൃത്വമോ തയ്യാറായില്ല. സ്വന്തം അണികളെ വഞ്ചിക്കാനുള്ളതാണ് പ്രമേയമെന്നതുകൊണ്ട് അത് നടപ്പാക്കണമെന്ന് മുസ്ളിംലീഗിനും താല്‍പ്പര്യമില്ല. അതെന്തായാലും ഇന്ത്യയുടെ സുരക്ഷിതത്വംപോലും കോഗ്രസ് ഭരണത്തില്‍ ഭദ്രമല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഭരണം അവസാനിക്കാന്‍പോകുന്ന ഈ വേളയില്‍ ന്യൂനപക്ഷമായി മാറിയ കെയര്‍ടേക്കര്‍ പദവി മാത്രമുള്ള യുപിഎ സര്‍ക്കാരിന്റെ കത്തുന്ന പുരയില്‍നിന്ന് വലിച്ച കൊള്ളി ലാഭം എന്ന നിലപാട് ബഹുജനങ്ങള്‍ തിരിച്ചറിയണം. രാജ്യരക്ഷയുടെ പേരില്‍ നടത്തുന്ന നീചമായ തട്ടിപ്പും വെട്ടിപ്പും പുറത്തുകൊണ്ടുവരാനുതകുന്ന അന്വേഷണം ഉടന്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നുവരണം. കള്ളന്മാരെയും കൊള്ളക്കാരെയും രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ.

kadathanadan:കടത്തനാടൻ said...

മെയ്‌ 3 ന്‌ വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.