Oct 6, 2008

വിഷ മരുന്നുകള്‍

എന്റെ ചുറ്റുപാടുകളിള്‍ നിന്നുള്ള സംശയം മാത്രമാണ്‌ ഈ കുറിപ്പിന്‌ ആധാരം.
ഒരു പക്ഷെ ഇനി എഴുതാന്‍ പോകുന്ന വിഷയത്തില്‍ എന്റെ അറിവ്‌ പൂജ്യ സമാനമാണ്‌. എങ്കിലും എന്റെ തോന്നല്‍ പറയാതിരിക്കാന്‍ വയ്യ.

പ്രമേഹം, ഷുഗര്‍, തുടങ്ങി പല രോഗങ്ങള്‍ക്കും നിരന്തരം ഗുളികകള്‍ കഴിക്കേണ്ടി വരുന്ന രോഗികകളുടെ എണ്ണം നമ്മുടെ ഇടയില്‍ അനുദിനം വര്‍ദ്ധിച്ചുവരുകയാണ്‌.എന്നാല്‍ എന്റെ അറിവില്‍ ഈ മരുന്നുകള്‍ കഴിച്ച ഒരാളുടെ പോലും അസുഖം മാറിയതായിട്ട്‌ അറിയുന്നില്ല. കൂടാതെ ദിവസങ്ങള്‍ കഴിയുന്നതിന്നുസരിച്ച്‌ രോഗി കഴിക്കേണ്ടി വരുന്ന ഗുളികകളുടെ എണ്ണം കൂടി വരുകയും ചെയ്യുന്നു.

ആദ്യം മേല്‍പറഞ്ഞ ഏതെങ്കിലും ഒരു രോഗത്തിന്‌ മരുന്ന്‌ കഴിച്ചുതുടങ്ങുന്ന രോഗി അവസാന നാളുകളില്‍ പല രോഗങ്ങള്‍ക്കായി ഒരു സമയം ഒരു പിടി ഗുളിക കഴിക്കുന്ന അവസ്ഥയിലണ്‌ ഇന്ന്‌ കാര്യങ്ങള്‍.

ഒടിവും ചതവും മുറിവും ഒഴിച്ച്‌ മറ്റൊരു രോഗത്തിനും താല്‌ക്കാലിക ശമനമല്ലാതെ പൂര്‍ണ്ണമായ ശമനം ഒരു വൈദ്യ ശാസ്‌ത്രവും അവകാശപ്പെടുന്നില്ല എന്നാണ്‌ എന്റെ പരിമിതമായ അറിവ്‌.അഥവാ അങ്ങനെ അവകാശപ്പെടുന്നെങ്കില്‍ അത്‌ ശുദ്ധ തട്ടിപ്പാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

ഇവിടെ ആയിരകണക്കിന്‌ വരുന്ന മരുന്നു നിര്‍മ്മാതാക്കളും മരുന്നുകടക്കാരും ലക്ഷങ്ങള്‍ മുടക്കി ഡോക്ടറാവുന്നവരും ഗവണ്‍മെന്റും ഒക്കെ ചേര്‍ന്ന്‌ മനുഷ്യനെ പിഴിയാന്‍ അവന്‌ രോഗത്തോടുള്ള അവന്റെ ഭീതിയെ ചൂഷണം ചെയ്യുകയാണ്‌.

അതിന്‌ വേണ്ടി മരുന്നു കമ്പനികള്‍ ഒരു രോഗത്തിനുള്ള മരുന്നിലൂടെ മറ്റൊരു രോഗത്തിനുള്ള വിഷം കൂടി നമുക്ക്‌ നല്‍കുന്നുണ്ടൊ?

അതോ നസ്സുടെ രോഗാതുരമായ മനസ്സ്‌ മറ്റുള്ളവരില്‍ നിന്ന്‌ രക്ഷ നേടാന്‍ ഗുളികകളിലൂടെ ശരീരത്തിന്‌ പ്രതിവിധി നിശ്ചയിക്കുന്നതോ?എന്റെ അറിവിലേക്കെങ്കിലും ഈ വിഷയത്തില്‍ അറിവുളളവര്‍ പ്രതികരിക്കണമെന്ന താല്‌പര്യത്തോടെ.....

18 comments:

ഹന്‍ല്ലലത്ത് Hanllalath said...

കണ്ണ് തുറന്നുള്ള എഴുത്ത്....

എനിക്കും തോന്നാറുള്ള സംശയങ്ങള്‍....

പോളിയോ ഇന്നും വിവാദമാണ്....
വിവരങ്ങള്‍ എഴുതിക്കാണിക്കാതെ
നല്കുന്ന തുള്ളിമരുന്ന് മാമാങ്കം മറ്റൊരു വിവാദത്തിലാണിന്ന്...
പല ഡോക്ടര്‍മാരും പോളിയോക്കെതിരെ പരസ്യ നിലപാടെടുത്തിട്ടുണ്ട്....

നമ്മള്‍ അനുസരിക്കാന്‍ ശീലിച്ചവരാന്...ഇരകള്‍....
പരീക്ഷണം നമ്മളില്ലാതെ മറ്റെവിടെ...നടത്താന്‍...?

ആശംസകള്‍....

ഗീത said...

എനിക്കുള്ള ഒരു തോന്നല്‍ നമ്മള്‍ നമ്മുടെ ശരീരത്തേയും ആരോഗ്യത്തേയുമൊക്കെക്കുറിച്ച് അധികം bother ചെയ്യാതിരുന്നാല്‍ തന്നെ വലിയ ആരോഗ്യപ്രശ്നമൊന്നും ഉണ്ടാകില്ല എന്നാണ്.

ഒരു പരിധി വരെ നമ്മുടെ മനസ്സിന്റെ നില തന്നെ രോഗത്തില്‍ കൊണ്ടുചെന്നെത്തിക്കാനും രോഗം ഭേദമാവാതിരിക്കാനുമൊക്കെയുള്ള ഒരു കാരണമാകുന്നു.

രസികന്‍ said...

എനിക്കും സംശയമില്ലാതില്ല പക്ഷെ ഇതേക്കുറിച്ച് അറിവില്ലാത്തത്കൊണ്ട് ഒന്നും പറയുന്നില്ല....
ഒരു പ്രാവശ്യം ഓപറേഷൻ ചെയ്ത രോഗിയെ , രോഗിയുടെ വയറ്റിൽ വെച്ച് മറന്നുപോയ തന്റെ പണിയായുധമായ കത്തിയെടുക്കാൻ അതേരോഗിയുടെ ചിലവിൽത്തന്നെ വീണ്ടും കീറിമുറിച്ച കഥകൾ കേട്ടിട്ടുണ്ട് .

വരവൂരാൻ said...

ഈ മരുന്നുകള്‍ കഴിച്ച ഒരാളുടെ പോലും അസുഖം മാറിയതായിട്ട്‌ അറിയുന്നില്ല. തീർച്ചയായും
എനിക്കും തോന്നാറുള്ള സംശയങ്ങള്‍....

പിരിക്കുട്ടി said...

muzhuvan shareemalla...
muzhuvan thettumalla

kunjippenne...

smitha adharsh said...

അതെ...പിരിക്കുട്ടി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു...മരുന്ന് കഴിച്ചു ആയുസ്സ് കൂട്ടാം,അല്ലെങ്കില്‍ ലോകത്തുള്ള സകല അസുഖങ്ങളെയും പടിയ്ക്ക് പുറത്തു നിര്‍ത്താം എന്ന വ്യാമോഹം ഒന്നും ഇല്ല.എന്നാലും,ചില്ലറ മരുന്നൊക്കെ കഴിക്കാതെ,വന്നുപോയ അസുഖം എങ്ങനെ മാറ്റും?

Kunjipenne - കുഞ്ഞിപെണ്ണ് said...

എല്ലാവര്‍ക്കും നന്ദി..
മരുന്ന് കഴിക്കണ്ടെന്നോ, മരുന്ന് കഴിച്ചില്ലെങ്കില്‍ അസുഖം മാറുമെന്നൊ ഞാന്‍ പറഞ്ഞില്ല.മരുന്ന് കഴിച്ചെങ്കിലേ അസുഖം മാറുകയുള്ളൂ. ഞാനുദ്ദേശിച്ചത് ഏതസുഖവും ഏത് മരുന്നും കഴിച്ച് മാറിയാലും വീണ്ടും വരാം എന്നാണ്.

Appu Adyakshari said...

മരുന്ന് ഒരു കെമിക്കല്‍ അല്ലേ. അപ്പോള്‍ അതിനൊരു സൈഡ് എഫക്ട് എന്തായാലും ഉണ്ടാവും.

ശ്രീ ഇടശ്ശേരി. said...

ഡോക്ടര്‍ മാര്‍ക്കു ജീവിക്കേണ്ടെ??അതു കൊണ്ട് ഡോക്ടറെ കാണുക;
മരുന്നു കടക്കാര്‍ക്കു ജീവിക്കേണ്ടെ??
മരുന്നു വാങ്ങുക;
നമുക്കു ജീവിക്കേണ്ടെ??
മരുന്ന് കഴിക്കാതിരിക്കുക..
ഇതു ഞാന്‍ പറഞ്ഞതല്ല..
ഒരു പാടു കാലം ജീവിച്ച ഒരാള്‍ തന്റെ ജീവിത രഹസ്യം പറഞ്ഞതാണ്..
പ്രയോഗിക്കാമോ ???
:)

Sureshkumar Punjhayil said...

Ithu kollam. Abhinandanangal...!!! Pakshe Ee caption valare valare cheepanu...
അച്ഛന്റേം അമ്മേടേം നൈമിഷിക സുഖം. ഒരു മഹാസംഭവമല്ലെ!!! Best wishes...!!!

ഷാനവാസ് കൊനാരത്ത് said...

എന്‍റെ എളിയ അഭിപ്രായം സുരേഷ്കുമാര്‍ എന്ന പ്രിയ മിത്രത്തോടാണ്,
'' അച്ഛന്‍റെയും അമ്മയുടെയും നൈമിഷിക സുഖം.'' അതുതന്നെയല്ലേ ഏറെക്കുറെ ശരിയും? ഒരു കുഞ്ഞിനുവേണ്ടിയുള്ള മോഹവുമായി ആരാ ...? ഉണ്ടാകുമായിരിക്കാം. തീര്‍ത്തും നിഷേധിക്കുന്നില്ല. എങ്കിലും ഇന്നത്തെ ഒരു രാത്രി , പത്തുമാസങ്ങള്‍ക്കപ്പുറത്തെ ഒരു കുഞ്ഞിക്കാലിനെ പറ്റി ബോധോന്മുഖമാണെങ്കില്‍, അതൊരു സംഭവം തന്നെ....

Kunjipenne - കുഞ്ഞിപെണ്ണ് said...

ഇനി പറായാന്‍ പോകുന്നത് പോലെ ഒരു മറുപടി ഈ പോസ്റ്റിനുള്ളതല്ല. ശ്രീ സുരേഷട്ടന്‍റെ കമന്‍റും അതിന് മറുപടിയായിട്ട് ശ്രീ ഷാനവാസിക്കായുടെ മറുപടിക്കുമാണ്.ഒരു പക്ഷെ മറ്റൊരു പോസ്റ്റിനുള്ള വകയുമാണ്.ഞാന്‍ ആദ്യം ഉറപ്പിച്ച് പറയുന്നു...ഞാന്‍ അച്ഛന്റേം അമ്മേടേം നൈമിഷിക സുഖം തന്നെ, മാത്രമല്ല,എന്‍റെ അറിവും സമ്മതവും ഇല്ലാതെ ജനിച്ചതില്‍ എനിക്ക് ദഹിക്കാത്തതായി പലതുമുണ്ട്. അതൊക്കെ ഇനി ആരോട് പറഞ്ഞിട്ടെന്ത് കാര്യം? പക്ഷെ ശ്രീ സുരേഷട്ടന്‍ ഇങ്ങനൊരു കമന്‍റിട്ടതുകൊണ്ട് ചില കാര്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ വയ്യ.
എന്താണ് ഈ ചീപ്പ് എന്നതു കൊണ്ട് ഉദ്ധേശിക്കുന്നത്?
ആദ്യം ഒരുകാര്യം തിരിച്ചറിയണം നല്ലതും ചീത്തയും ആപേഷികമാണ്.താങ്കള്‍ക്ക് ചീത്തയായി തോന്നുന്നത് മറ്റൊരാള്‍ക്ക് നല്ലതായി തോന്നാം അതുകൊണ്ട് വീണ്ടും തിരിച്ചറിയുക നല്ലതും ചീത്തയും മന്‍ുഷ്യമനസ്സിന്‍റെ കുഴപ്പം മാത്രമാണ്.
ഷാനവാസിക്ക പറഞ്ഞത്പോലെ ആരെങ്കിലും കുഞ്ഞുങ്ങള്‍ക്ക് വോണ്ടി ഇണ ചേരുന്നുണ്ടോ? ശരീരത്തിന്‍റെ ആവശ്യത്തിന് വേണ്ടി ഇവിടെ പെണ്ണുങ്ങളെ സൌജന്യമായി സമുഹത്തന്‍റെ അംഗീകാരത്തോടെ കിട്ടുമായിരുന്നെങ്കില്‍ ഏതെങ്കിലും പുരുഷന്‍മാര് പെണ്ണും കെട്ടി അതും ചൊമന്നോണ്ട് നടക്കുമായിരുന്നോ? കഷ്ടം ഇത്തരക്കാരൊക്കെ കാഴ്ചകള്‍ കാണാന്‍ മാത്രമാണല്ലോ പടിക്കുന്നത് ?കാഴ്ചകള്‍ നോക്കാന്‍ പടിക്കൂ..(കാണലും നോക്കലും തമ്മിലുള്ള വ്യത്യാസമറിയാമെങ്കില്‍)
ഷാനവാസിക്ക വേറിട്ട നോട്ടം കൈയ്യിലുണ്ടല്ലൊ നല്ലത്..സുരേഷേട്ടോ..ഒരു പോസ്റ്റിനെ സജീവമാക്കുന്നത് കമന്‍റുകളാണ്...മാത്രമല്ല ഇതൊക്കെ ഞാന്‍ ചുമ്മാ പറയുന്നതാണ് എല്ലാ വര്‍ക്കും നന്ദി..ഒരു പോസ്റിനുള്ള വകയുമായി

Lathika subhash said...

കുഞ്ഞിപ്പെണ്ണേ,
നമ്മുടെ മനസ്സ് ഒരിക്കലും രോഗാതുരമാക്കാതിരുന്നാല്‍ മതി.
വായിച്ചതുകൊണ്ട് ഒരു അഭിപ്രായം എഴുതിയതാ കുഞ്ഞീ. കുഞ്ഞി ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ ഞാനാളല്ല.

ബഷീർ said...

സംശയങ്ങള്‍ അര്‍ത്ഥവത്താണ്‍. മരുന്ന് കമ്പനിക്കാര്‍ക്കും ജീവിക്കണ്ടെ ?

OT
പ്രൊഫൈല്‍ വാചകത്തോട്‌ എനിക്കും യോജിപ്പില്ല. അതൊക്കെ താങ്കളുടെ ഇഷ്ടം. :)

നൈമിഷിക സുഖത്തിനപ്പുറം ഒരു മഹത്തായ ബന്ധത്തിന്റെ അര്‍ത്ഥം അറിയാന്‍ ശ്രമിയ്ക്കണം. ഒരാള്‍ക്ക്‌ തിക്താനുഭവമുണ്ടായിട്ടുണ്ടെങ്കില്‍ അത്‌ മൊത്തത്തില്‍ വിലയിരുത്താനുള്ള മാനദണ്ഡമല്ല

ക്ഷമിക്കുക

വരവൂരാൻ said...

കാണാത്തതുകൊണ്ട്‌ അന്വോഷിച്ചതാണു, ഏവിടെ, സുഖമല്ലേ

Sapna Anu B.George said...

സത്യസന്ധമായ്യ എഴൂത്ത്

Lathika subhash said...

എന്താ ഈയിടെയായി ഒന്നും എഴുതാത്തത്?

ജെ പി വെട്ടിയാട്ടില്‍ said...

ആശംസകള്‍

please record your presence
and join
http://trichurblogclub.blogspot.com/