Sep 15, 2008

നമ്മുടെ സാഹിത്യവും സംസ്‌കാരവും

ഇതെഴുതുന്ന ആള്‍ വായനയിലൂടെ വളര്‍ന്ന്‌ വന്ന, മാറ്റപ്പെട്ട ഒരാളാണ്‌.
ആ തിരിച്ചറിവില്‍ നിന്നകൊണ്ട്‌ ചില ആകുലതകള്‍.

ബ്ലോഗെഴുത്തായാലും പുറത്തെഴുത്തായാലും നൂറ്‌ കണക്കിന്‌ സാഹിത്യം ഓരോ ദിവസവും പുറത്ത്‌ വരുന്ന ഈ നാളുകളില്‍, നമ്മുടെ നഗരങ്ങളില്‍, ഗ്രാമങ്ങളില്‍ ബോംബ്‌ സ്‌പോടനങ്ങള്‍ കൊണ്ട്‌ നൂറ്‌ കണക്കിന്‌ സാധാരണക്കാരായിട്ടുള്ള മനുഷ്യര്‍ കരിഞ്ഞ്‌ വീഴുന്ന കാഴ്‌ചകള്‍, വാര്‍ത്തകള്‍ കണ്ടും കേട്ടുമാണ്‌ നമ്മുടെ പ്രഭാതങ്ങള്‍ ഉണരുന്നത്‌.

ഇത്തരം വിഷയങ്ങളില്‍ നമ്മുടെ സാഹിത്യ സാംസ്‌കാരിക നായകന്‍മാര്‍ എന്ത്‌ പ്രവര്‍ത്തനങ്ങളിലാണ്‌ ഏര്‍പ്പെട്ടിരിക്കുന്നത്‌? എന്നാല്‍ മറുപക്ഷം ബോംബ്‌ സ്‌പോടനങ്ങള്‍ കൊണ്ടും ആണവക്കരാര്‍ തുടങ്ങിയ അമേരക്കകാരന്റ ആസനം താങ്ങല്‍ പണികള്‍കൊണ്ടും മനുഷ്യ ചരിത്രത്തേയും മനുഷ്യ ജീവിതത്തേയും പിന്നിലേക്കും, ഇരുളിലേക്കും നയിക്കുന്ന ലൈവ്‌ ഷോകളാല്‍ കര്‍മ്മനിരതമാണ്‌.

ഞാന്‍ പലപ്പോഴും ചര്‍ച്ചചെയ്‌തിട്ടുള്ളതു പോലെ നമ്മുടെ സുഖ സൗകര്യങ്ങളില്‍ മൂടിപുതച്ച്‌ ഉറങ്ങുന്നതിനൊപ്പം ബ്ലോഗെഴുത്തും പുറത്തെഴുത്തും സ്വയം ചൊറിച്ചില്‍ മാറാന്‍ മാത്രം ഉപയോഗിക്കുന്നു. അതിനപ്പുറം എന്തെങ്കിലും പ്രയോജനം, നെഞ്ചത്ത്‌ കൈയ്യ്‌ വെച്ച്‌ ഒരാള്‍ക്കും അവകാശപ്പെടാനാകില്ല.

വിരുദ്ധ അഭിപ്രാങ്ങളുണ്ടാകാം. അത്തരം അഭിപ്രായങ്ങളുടെ പൊള്ളത്തരം ഇവിടുത്തെ സാധാരണക്കാരന്‍ തിരിച്ചറിഞ്ഞു തുടങ്ങി. അതുകൊണ്ട്‌ തന്നെ ഇത്തരക്കാരുടെ അഭിപ്രായങ്ങള്‍ , കൊള്ളാം നല്ലത്‌ മനോപരം തുടങ്ങിയ മനോഹരപദങ്ങളില്‍ ഒതുങ്ങും.

അപ്പോഴും വികസനം വരുന്നത്‌ പാവപ്പെട്ടവന്റെ സ്ഥലത്ത്‌, കുടിയൊഴിക്കപ്പെടുന്നത്‌ പാവപ്പെട്ടവന്‍.അവിടെ സാഹിത്യവും സംസ്‌കാരവും ആത്മനിര്‍വൃതിക്ക്‌ നടത്തുന്ന സ്വയം ഭോഗം മാത്രം

അതില്‍ നിന്ന്‌ ഞാനും മാറ്റപ്പെടുന്നില്ല.

8 comments:

Sapna Anu B.George said...

എത്ര ശരിയാ..പക്ഷെ എത്ര ചെറിയ അഭിപ്രായംതന്നെ ആയാലും, നമ്മുടെ പേജിലെത്തി,അഭിപ്രായങ്ങളുടെ പേജ് കുത്തി,ഇവിടെയെത്തി,ഫോണ്ട് മാറ്റി, ഇത്രയെങ്കിലും എഴുതുന്നുണ്ട് എന്നൊരു സമാധാനം ഉണ്ടല്ലോ. കണ്ടതില്‍ സന്തോഷം,ഇനിയും വരാം

ബഷീർ said...

കുഞ്ഞിപ്പെണ്ണിന്റെ ആകുലതകളില്‍ പങ്കുചേരുന്നു.

വികടശിരോമണി said...

കാര്യം ശരിയാ...നെഞ്ചിൽ കൈ വെച്ച് ആർക്കും അവകാശപ്പെടാവാവില്ല.പിന്നെ ഇവമ്മാരിടെയൊക്കെ ചൊറിച്ചില് ബൂലോകത്ത് ബ്ലോഗിയെങ്കിലും തീർക്കട്ടെന്നേ..ഭൂലോകത്തേക്ക് അത്രേം കൊറവു ചൊറിച്ചിലല്ലേ എടുക്കൂ..(ഞാനടക്കം)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആരാണ് വികസനത്തിന്റെ ഗുണഭോക്താക്കള്‍? ഒരുകൂട്ടം പണക്കാര്‍. പാവങ്ങള്‍ക്ക് കുറച്ചെല്ലിന്‍ കഷണം കിട്ടും, പദ്ധതിപ്രദേശത്തെ കൂലി വേലകള്‍. പകരം അവന്‍ കൊടുക്കേണ്ട വിലയോ?
വലിയ വായിട്ടലക്കാനോരുപാട് പേരുണ്ട്. ആത്മാവില്ലാത്ത വാക്കുകളും, പൊള്ളയായ വഗ്ദാനങ്ങളും. ഇതാണിന്നത്തെ രാഷ്ട്രീയ, സാംസ്കാരിക, സംഘടനാ പ്രവര്‍ത്തനം. നേതാവാവാനും, സ്വന്തം കാര്യം നോക്കാനുമല്ലാത്ത ഏത് സംഘടനയുണ്ടീ ഭൂമി മലയാളത്തില്‍? ആത്മാര്‍ത്ഥതയുള്ള, സ്വാര്‍ത്ഥതാല്പര്യങ്ങളില്ലാത്ത (നേതാക്കന്മാരില്ലാത്ത) ഒരു കൂട്ടായ്മ, നമ്മുടെ നാടിലുണ്ടാകുമോ? രഷ്ട്രീയം വേണം. വ്യക്തമായ ജനപക്ഷ രാഷ്ട്രീയം. എന്നാലേ ശരിയാവൂ.
അല്ലാതെ എന്തെഴുതിയാലും, പുരപ്പുറത്ത് കേറി വായിട്ടലച്ചാലും കാര്യമില്ല.

ഹന്‍ല്ലലത്ത് Hanllalath said...

മനസ്സു നിറയെ ലോകത്തെക്കുറിച്ചുള്ള അലോസരപ്പെടുത്തുന്ന ചിന്തകള്‍ നാമ്പെടുക്കുമ്പോഴാണ് സുഹൃത്തേ,
ആളുകള്‍ വിപ്ലവത്തിനായി തുഞ്ഞിറങ്ങുന്നത് ....
ആ വിപ്ലവത്തെയും ഇപ്പോള്‍ വിലയ്ക്കെടുതിരിക്കുന്നു പലരും....

ആകുലതകള്‍ തൂലികയിലൂടെ പങ്കു വയ്ക്കുക....
കമന്ടുകളെക്കുറിച്ച് ഒരു വാക്ക്...
ഞാന്‍ ബൂലോകത്ത് ഇപ്പോഴാണ് കറങ്ങാന്‍ തുടങ്ങിയത്..
ചവറുകള്‍ക്ക് വരെ മഹത്തരമെന്ന് കമന്റിടുന്നത് അവര്‍ തിരിച്ചു തരണമെന്ന മോഹം കൊണ്ടാണ്...
ദീപസ്തംഭം മഹാശ്ചര്യം .....അതാണിവിടെ നടക്കുന്നത് ....കൊടുക്കല്‍ വാങ്ങലുകള്‍...ആരോഗ്യകരമായ വിമര്‍ശങ്ങളും സംവാദങ്ങളും തീരെ ഇല്ല എന്നല്ല...എങ്കിലും......


എഴുത്ത് കാരിക്ക് ആശംസകള്‍....

അപ്പു ആദ്യാക്ഷരി said...

കമന്റുകളെപ്പറ്റി ആകുലത വേണ്ടാ കുഞ്ഞിപ്പെണ്ണേ. ഇവിടെ രേഖപ്പെടുത്തപ്പെട്ട കമന്റുകളേക്കാള്‍ എത്രയോ കൂടുതല്‍ പേര്‍ ഇതുവായിച്ചിട്ടുണ്ടാവും. അതിനാല്‍ പറയാനുള്ളത് പറയുക.

Lathika subhash said...

കുഞ്ഞീ,
അങ്ങനെ തുറന്നെഴുതൂ.

ചാർ‌വാകൻ‌ said...

അതേ,,,വികസനം .ഇന്നൊരു ഭീകരവാക്കാണ്-പാവങ്ങള്‍ക്ക്.
വികസനം വരുമ്പോ..തലേകൂടിവന്ന് വേരുവരെ പറിച്ചെറിയും
ന്യായമായ പുനരദ്ധിവസം ,ഒരുസര്‍ക്കാരിന്റേയും പദ്ധതിയല്ല.