Apr 26, 2009

ഏറാന്‍ മൂളികളുടെ തലവര

ശ്രീ എം. എസ്‌. അശോകന്‍ 2009 ഏപ്രില്‍ 26ന്‌ ദേശാഭിമാനി പത്രത്തിന്റെ വാരാന്ത്യപതിപ്പിലെഴുതിയ ലേഖനത്തിന്‌ ഒരു മറുപടി
ആദ്യം അശോകനോടൊരു ചോദ്യം?
ഈ ലേഖനം ദേശാഭിമാനിയിലല്ലാതെ മറ്റേതങ്കിലും പത്രമാധ്യമത്തില്‍ പ്രസിദ്ധീകരിക്കുമായിരുന്നൊ? അശോകന്റെ ഉത്തരം എന്തായിരുന്നാലും അന്ധമായ കമ്മ്യൂണിസ്‌റ്റ്‌ ആരാധനകൊണ്ട്‌ ഭൂമിക്കൊരിശ്വരനുണ്ടെന്നും അത്‌ കാള്‍മാക്‌സല്ലാതെ മറ്റാരുമല്ലെന്ന്‌ പറയുന്ന വിവരദോഷിപോലും ഇല്ല എന്നെ ഉത്തരം പറയൂ.

ഇടതുപക്ഷത്തെക്കുറിച്ചെഴുതിയാല്‍ മാത്രമെ അത്‌ പൈങ്കിളിയല്ലാത്ത സാഹിത്യവും അരാഷ്ട്രിയമല്ലാത്ത രാഷ്ട്രീയവുമാകു എങ്കിലെ ബ്ലോഗെഴുത്തിന്റെ തലവരമാറു എന്ന കണ്ടെത്തലില്‍ അവസാനിക്കുന്ന ലേഖനം തുടങ്ങുന്നത്‌ ബ്ലോഗറുന്മാര്‍ മറ്റുപേരുകളില്‍ എഴുതുന്നതിനെ വിമര്‍ശിച്ചുകൊണ്ടാണ്‌.


ഭാഗ്യത്തിന്‌ ബ്ലോഗര്‍ന്മാരെ താരതന്മ്യപ്പെടുത്തിയത്‌ പഴയ മാടമ്പിമാരോടാണ്‌.
പക്കാഫ്രോഡുകള്‍ പോലീസ്‌ പിടിയിലാകുന്നതിന്റെ അടുത്തദിവസം പത്രത്തില്‍ വാര്‍ത്തവരും അറക്കല്‍ പരമു എന്നുവിളിക്കുന്ന പരമൂ, കണ്ണൂര്‍ ഇട്ടി എന്ന്‌ വിളിക്കുന്ന ഇട്ടി എന്നൊക്കെ.
ഇത്തിക്കര പക്കി, വെള്ളായണി പരമു, കായംങ്കുളം കൊച്ചുണ്ണി ഇവരൊക്കെ ജനത്തിന്റെ ആരാധാനാ മൂര്‍ത്തികളാകുന്നത്‌ ഇവരുടെ പ്രവൃത്തികൊണ്ട്‌ മാത്രമാണൊ? അല്ലന്നാണെനിക്ക്‌ തോന്നുന്നത്‌. പക്കി ...എന്തൊരു ബോറ്‌, ഇത്തിക്കര പക്കി .. കലക്കി, പരമൂ.....ഹാ കഷ്ടം വെള്ളായണി പരമു..ഉശിരന്‍, ബാലകൃഷ്‌ണന്‍ ആര്‌, ഏത്‌, എങ്ങനെ? കോടിയേരി ബാലകൃഷ്‌ണന്‍ എന്നായാലൊ? സംഗതിയാകെ മാറീല്ലെ ആരെയും ഭരിക്കാന്‍ കഴിയുന്ന ഒരൊന്നൊന്നര നാട്ടുരാജാവിന്റെ മട്ടായില്ലെ? വിജയന്‍...എന്തോന്ന്‌ വിജയന്‍...അത്‌ പിണറായി വിജയന്‍ എന്നായാലൊ തോക്കുമായി നടന്ന്‌ വിജയിക്കുന്നവന്‍ എന്നര്‍ത്ഥം മാറീല്ലെ..മറുപേരില്‍ എഴുതുന്നതിന്റെ ഗുട്ടന്‍സ്‌ അശോകന്‌ പിടികിട്ടിക്കാണും ...ഇല്ലെങ്കിലിത്തിരികൂടി വ്യക്തമാക്കാം ഏറാന്‍മൂളികളെഴുതുന്നതെ നമ്മുടെ നാട്ടിലെ പത്രദൃശ്യമാധ്യമങ്ങള്‍ പുറം ലോകം കാണിക്കൂ..എന്റെ പൈങ്കിളി പടച്ചെറക്കാന്‍ ഗൂഗിള്‌ തരുന്ന സൗജന്യം ഉപയോഗിക്കുന്നു..അപ്പം പേരൂടെ മാറ്റി കളിക്കുന്നു. വെരിസിമ്പിള്‍.


ഇനി അശോകന്റെ കാഴ്‌ചപ്പാടില്‍ ബ്ലോഗെഴുത്തുമുഴുവന്‍ പൈങ്കിളി അരാഷ്ട്രീയ പ്രബന്ധങ്ങളാണ്‌.
എന്റെ ചിന്തയും എന്റെ പ്രണയവും എന്റെതൊഴിലും എന്റെ ചിത്രങ്ങളും (അല്ലങ്കില്‍ മറ്റുള്ളവരുടെ) എന്റെ ശൈലികൊണ്ട്‌ മാത്രമാണ്‌ പൈങ്കിളിയും അരാഷ്ട്രീയവുമാകുന്നത്‌. ഇപ്പറഞ്ഞതൊന്നുമല്ലാത്ത സാഹിത്യമൊ, രാഷ്ട്രീയമൊ ഇടതുപക്ഷ ബുജിയായ (ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്‌ ബുജിയാകണമല്ലൊ) താങ്കള്‍ക്ക്‌ മുന്നോട്ട്‌ വയ്‌ക്കാനുണ്ടൊ


എന്റെ കാഴ്‌ചപ്പാടില്‍ ഇന്ന്‌ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേകിച്ച്‌ കേരളത്തില്‍ 99% പേരും കമ്മ്യൂണിസ്റ്റാകുന്നതും കോണ്‍ഗ്രസ്സാകുന്നതും ഹിന്ദുവാകുന്നതും കൃസ്‌തായാനിയാകുന്നതും മുസല്‍മാനാകുന്നതും മാതാപിതാക്കള്‍ കമ്മ്യൂണിസ്റ്റായിരിക്കുന്നതുകൊണ്ടും കോണ്‍ഗ്രസ്സായിരിക്കുന്നതുകൊണ്ടും ഹിന്ദുവായിരിക്കുന്നതുകൊണ്ടും ....ഇങ്ങനെ ഒരോന്നായിരിക്കുന്നതുകൊണ്ട്‌ മാത്രമാണ്‌. മാത്രമല്ല മരണം വരെ ഇവനൊന്നും മറ്റൊരുലോകവുമില്ല.


പൊന്നുമോനശോകാ....ഗൂഗിള്‌ തരുന്ന സൗജന്യം പോലും തട്ടിപ്പാണെന്ന്‌ തിരിച്ചറികൊണ്ട്‌ പറയട്ടെ...പൈങ്കിളിയൊ അരാഷ്ട്രീയമൊ എന്തെങ്കിലും കുത്തികുറിച്ച്‌ ഒരു രാഷ്ട്രീയക്കാരന്റേയും മറ്റേത്‌ (പ്രത്യശാസ്‌ത്രം) നക്കാതെ കുറച്ച്‌ പേര്‌ ജീവിച്ചോട്ടെ കൊല്ലാതെ വിട്ടുകള.............

9 comments:

Kunjipenne - കുഞ്ഞിപെണ്ണ് said...

ഏറാന്‍ മൂളികളുടെ തലവര"

തറവാടി said...

ഒറിജിനല്‍ ലേഖനം കാണാതെ ഒന്നും പറയാവില്ല.

അരുണ്‍ കരിമുട്ടം said...

തറവാടി പറഞ്ഞത് ശരിയാ, ആ ലേഖനം കൂടി സ്കാന്‍ ചെയ്ത് കൊടുക്കാമായിരുന്നു

ബഷീർ said...

(:

വരവൂരാൻ said...

എന്തായാലും... ആശംസകൾ..

ഗൗരിനാഥന്‍ said...

koottathil aa lekhanam koody undayirunnel keralathil illathirikunna njangalkku manasilayene...

പണ്യന്‍കുയ്യി said...

സംഗതി കൊള്ളാം എല്ലാവരും പറയുന്ന പോലെ ലേഖനം കൊടുക്കാമായിരുന്നു . എല്ലാപോസ്റ്റും സാവധാനം വായിച്ചു അഭിപ്രായം പറയാം കേട്ടോ....? ആശംസകള്‍

shanavas konarath said...

pls visit my new blog

http://www.konarath.blogspot.com/

regards,

shanavas

Umesh Pilicode said...

:-)