വെള്ളം : നല്ലവളായ ഭാര്യക്ക് ഭര്‍ത്താവിന്റെ തനിക്കൊണം മനസ്സിലാക്കാന്‍ സഹായിക്കുന്ന സാധനം
ലൈംഗീക വികാരം : നിറങ്ങള്‍ കൊണ്ട് പേപ്പറില്‍ പ്രിന്റ് ചെയ്‌ത നഗ്ന ചിത്രം കണ്ട് ചിലര്‍ക്ക് തോന്നുന്നത്.
മരണം : ജീവിച്ചിരിക്കുന്നവര്‍ നടത്തുന്ന അനുമാനങ്ങള്‍ മാത്രം.
മണിമാളിക : കാഴ്‌ചക്കാരനില്‍ അസൂയ ജനിപ്പിക്കാന്‍ മാത്രം കാശുള്ളവന്‍ കാണിക്കുന്ന തോന്നിവാസം.( ഭൂമിയോട് കാണിക്കുന്ന ക്രൂരത)
പച്ചവെള്ളം : ആട്ടിയോടിക്കാന്‍ പാകത്തില്‍ ഭിക്ഷക്കാരന്‍ പണക്കാരനോട് ചോദിക്കുന്ന സാധനം
ദീര്‍ഘവീക്ഷണം : ചിലപെണ്ണുങ്ങളെ കാണുമ്പോള്‍ ചില ആണുങ്ങള്‍ നടത്തുന്നത്.
വിധിയും കൈയ്യിലിരിപ്പും : സംഭവിച്ചതെല്ലാം നിന്റെ വിധി, സംഭവിക്കാനുള്ളതെല്ലാം നിന്റെ കൈയ്യിലിരിപ്പ്.
താലി : പെണ്ണിന്റെ യോനീരൂപം
കമന്റ് : സ്വന്തം പൊങ്ങച്ചങ്ങള്‍ക്കും പൊട്ടത്തരങ്ങള്‍ക്കും നല്ല അഭിപ്രായങ്ങള്‍ ലഭിക്കാന്‍ ബൂലോഗത്തുള്ളവര്‍ മറ്റുള്ളവരുടെ സൃഷ്ടിയോട് കാണിക്കുന്ന ക്രൂരത.
പോലീസ് : ഉള്ളില്‍ എപ്പോഴും അധികാരത്തിന്റെ അഹങ്കാരം സൂക്ഷിക്കുന്ന ഭരണാധികാരികളുടെ വളര്‍ത്തുനായ്‌ക്കള്‍..
Showing posts with label നിരീക്ഷണങ്ങള്‍. Show all posts
Showing posts with label നിരീക്ഷണങ്ങള്‍. Show all posts
Jan 22, 2010
Subscribe to:
Posts (Atom)
